UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഖിലിനെ കുത്തിയത് കൊല്ലണമെന്ന് ഉദ്ദേശത്തോടെയെന്ന് എഫ്ഐആർ, ജീവനിൽ ഭയമുണ്ടെന്ന് സുഹൃത്ത് ജിതിൻ

യുനിറ്റ് കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിക്കാൻ അഖിൽ തയ്യാറായിരുന്നില്ലെന്നത് നേതാക്കളെ ചൊടിപ്പിച്ചിരുന്നെന്നും എഫ്ഐആർ വ്യക്തമാക്കുന്നെന്ന്

യുണിവേഴ്സിറ്റി കോളേജിൽ സംഘർഷത്തിലിനിടെ കുത്തേറ്റ അഖിലിനെ ആക്രമിച്ച കൊല്ലമെന്ന ഉദ്ദേശത്തോടെയെന്ന് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വിദ്വേഷമാണ് ആക്രമണത്തിന് പിന്നിൽ. യുനിറ്റ് കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിക്കാൻ അഖിൽ തയ്യാറായിരുന്നില്ലെന്നത് നേതാക്കളെ ചൊടിപ്പിച്ചിരുന്നെന്നും എഫ്ഐആർ വ്യക്തമാക്കുന്നെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകരുൾപ്പെടെ 40 വിദ്യാർഥികൾക്കു മർദനമേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.എൻ. നസീം, പ്രസിഡന്റ് ശിവരഞ്ജിത്, ഹരീഷ് എന്നിവരടക്കം 6 പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. മുൻപ് പാളയം ജംക്‌ഷനിൽ പൊലീസുകാരെ തല്ലിയ കേസിലുൾപ്പെട്ടയാളാണു നസീം.

അതേസമയം, കേസ് ഒരുക്കാൻ എസ്എഫ് ഐ ജില്ലാ നേതൃത്വം ഇടപെട്ടെന്ന് കുത്തേറ്റ അഖിലിന്റെ സുഹൃത്ത് ജിതിൻ പ്രതികരിച്ചു. ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഇക്കാര്യം സംസാരിച്ചു. ഇന്നലെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി സംസാരിച്ചിരുന്നെന്നും, ഇപ്പോൾ ജീവനിൽ പോലും ഭയമുണ്ടെന്നും അദ്ദേഹം പറയുന്നു.

കേസൊതുക്കാൻ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടെന്ന് അഖിലിന്റെ അച്ഛൻ ചന്ദ്രനും രാവിലെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജിതിന്റെ ആരോപണം. കേസ് തുടരുന്നുണ്ടോ എന്ന് ജില്ലാ നേതൃത്വം ചോദിച്ചെവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

തങ്ങളുടേത് ഒരു പാർട്ടി കുടുംബം മുഖവുരയോടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ജില്ലാ നേതാക്കൾ തന്നെ കണ്ടത്. കേസുമായി മുന്നോട്ട് പോവുമോ എന്ന് ചോദിച്ചെന്നും അദ്ദേഹം പറയുന്നു. അതേസമയം, മകനെ ആക്രമിച്ച സംഭവത്തില്‍ കേസുമായി മുന്നോട്ട് പോവാൻ തന്നെയാണ് കുടുംബത്തിന്റെ തീരുമാനം എന്നും അദ്ദേഹം പറയുന്നു. എന്ത് സമ്മർദമുണ്ടായാലും നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറയുന്നു. അഖിലിനെ ഒന്നര വർഷം മുമ്പും എസ്എഫ്‌ഐക്കാർ ആക്രമിച്ചിരുന്നുവെന്ന് ചന്ദ്രൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. മകനെ ഇനി ഉപദ്രവിക്കരുതെന്ന് എസ്എഫ്‌ഐക്കാരോട് അന്ന് നേരിട്ട് പറഞ്ഞിരുന്നതായും, പാർട്ടി ജില്ലാ നേതൃത്വത്തിനും പരാതി നൽകിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: അനുനയ നീക്കവുമായി സിപിഎം, കേസുമായി മുന്നോട്ട് പോവുമെന്ന് കുത്തേറ്റ അഖിലിന്റെ അച്ഛൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍