UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു; യൂണിവേഴ്‌സിറ്റി കോളജില്‍ തെളിവെടുപ്പ് നടത്തി

വന്‍ പൊലീസ് കാവലിലാണ് എസ്എഫ്ഐ മുന്‍ യൂണിറ്റ് ഭാരവാഹികളായ ഇരുവരേയും തെളിവെടുപ്പിന് എത്തിച്ചത്.

യൂണിവേഴ്സിറ്റി കോളജിൽ സംഘർ‌ഷങ്ങൾക്കിടെ ബിരുദ വിദ്യാർത്ഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുത്തു. ഇതിനിടെ അഖിൽ ചന്ദ്രനെ കുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടത്തി. യൂണിവേഴ്സിറ്റി കോളജിലെ ചവറുകൂനയില്‍ നിന്നാണ് മുഖ്യപ്രതി ശിവരഞ്ജിത്ത് പൊലീസിന് കത്തി കാണിച്ചു കൊടുത്തത്. വന്‍ പൊലീസ് കാവലിലാണ് എസ്എഫ്ഐ മുന്‍ യൂണിറ്റ് ഭാരവാഹികളായ ഇരുവരേയും തെളിവെടുപ്പിന് എത്തിച്ചത്.

എസ്.എഫ്.ഐ. യൂണിറ്റ് നേതൃത്വത്തിനെതിരേ വിമതസ്വരം ഉയർത്തുകയും സംഘടിക്കുകയും ചെയ്തതിനാണ് അഖിലിനെ കുത്തിയതെന്ന് നേരത്തെ തന്നെ പ്രതികളായ ശിവരഞ്ജിത്തും നസീമും പോലീസിന് മൊഴിനൽകിയിരുന്നു. വിമതപക്ഷത്തെ വരുതിയിലാക്കാനുള്ള ശ്രമം സംഘർഷത്തിലെത്തുകയായിരുന്നെനാണ് ഇവരുടെ നിലപാട്.

തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി മൂന്നുദിവസത്തേക്കാണ് കോടതി ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയായിരുന്നു
കേസിലെ ഒന്നാംപ്രതിയും യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് മുൻ പ്രസിഡന്റുമായ ശിവരഞ്ജിത്തിനെയും രണ്ടാം പ്രതിയും യൂണിറ്റ് മുൻസെക്രട്ടറിയുമായ നസീമിനെയും തെളിവെടുപ്പിലായി കോടതിയിൽ എത്തിച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. തുടർന്നാണ് ഇരുവരെയും യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുത്തത്. കേസില്‍ ഇനിയും അറസ്റ്റിലാകാനുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അതേസമയം പി.എസ്.സി, സര്‍വകലാശാല പരീക്ഷകളിലെ ക്രമക്കേടുകളില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. ഇതിന് പുറമെ ഇന്നു ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും യൂണിവേഴ്സിറ്റി കോളജ് പ്രശ്നം യോഗത്തിൽ ചർച്ചയാകുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

 

കെ.എസ്.യു നിരാഹാര പന്തലില്‍ കെ എസ് യു നേതാക്കളെ കുത്തിയ കേസിലെ പ്രതിയും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍