അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. ഒരാഴ്ചയോളമായി ഇരുവിഭാഗങ്ങളുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് ആക്രമിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അഖിലിനെ കുത്തിയത് തങ്ങളാണെന്ന് ശിവരഞ്ജിത്തും നസീമും സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനിടെ കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
കേസിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെടുന്നു. അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എസ്എഫ്ഐ യുണിറ്റ് കമ്മിറ്റി അംഗങ്ങളെ ചോദ്യം ചെയ്തതാണ് അഖിലിനെതിരായ ആക്രമണത്തിന് കാരണം. കൊല്ലണമെന്ന ഉദ്ദേശത്തോടെയാടയിരുന്നു കുത്തിപരിക്കേൽപ്പിച്ചത്. ഇവർക്ക് ജാമ്യം നൽകിയാൽ വീണ്ടും കോളേജിലെത്തി അക്രമവും കലാപവും ഉണ്ടാക്കാൻ സാധ്യതയുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഇവര്‍ തയ്യാറായേക്കുമെന്നും റിപ്പോർട്ട് പറയുന്നു.
അതിനിടെ, കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കോളേജിലെ ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിന്റെ സീൽ കണ്ടെത്തിയ സാഹര്യത്തിൽ ഇയാള്‍ കോടതിയിൽ സമർപ്പിച്ച സർട്ടിഫിക്കറ്റ് പരിശോധിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഇതിന്റ ഭാഗമയി പോലീസ് പിഎസ്.സിയോ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ബേസ് ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സർട്ടിറിഫിക്കറ്റാണ് പിഎസ്.സിക്ക് ഹാജറാക്കിയത്. സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞാൽ കേസെടുത്ത് നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, സംഘർഷങ്ങൾ നടന്ന കോളേജിലെ യുനിയൻ ഒഴിപ്പിക്കുമെന്ന് കോളജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ അറിയിച്ചു. ഇത് ക്ലാസ് മുറിയാക്കമാറ്റാനാണ് തീരുമാനം. പ്രിൻസിപ്പാളുടെ തീരുമാനത്തിൽ തെറ്റില്ലെന്നും ഡയറക്ടർ അറിയിച്ചു.