UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാര്‍ കത്തികയറ്റിയത് ദേശീയ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്റെ സ്വപ്‌നങ്ങളിലേക്ക്

പവര്‍ലിഫ്റ്റിങ്ങില്‍ ശ്വാസമെടുക്കന്നത് പ്രധാനഘടകമായതിനാല്‍ തന്നെ അഖിലിന് ഇനിയുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് മാതാപിതാക്കള്‍.

ദേശീയ പവര്‍ലിഫ്റ്റിങ് സ്വര്‍ണ്ണമെഡല്‍ ജേതാവിന്റെ സ്വപ്‌നങ്ങളാണ് എസ്എഫ്‌ഐ നേതാവിന്റെ കത്തിമുനയ്ക്കു മുന്നില്‍ പിടഞ്ഞു വീണത്. യൂണിവേഴിസിറ്റി കോളേജില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖില്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യനായിരുന്നു. കുത്തിയ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താകട്ടെ ആര്‍ച്ചറില്‍ കേരള സര്‍വ്വകലാശാലയെ പ്രതിനിധാനം ചെയ്ത് ദേശീയ മത്സരത്തില്‍ പങ്കെടുത്തയാളും.

ഇപ്പോള്‍ അഖിലിന്റെ കായിക ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്‌.
പവര്‍ലിഫ്റ്റിങ്ങില്‍ ശ്വാസമെടുക്കന്നത് പ്രധാനഘടകമായതിനാല്‍ തന്നെ അഖിലിന് ഇനിയുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് മാതാപിതാക്കള്‍. ഡോക്ടര്‍മാരും പരിശീലകരും പ്രാര്‍ത്ഥിക്കാനാണ് പറഞ്ഞതെന്നാണ് അഖിലിന്റെ അച്ഛന്‍ പറയുന്നത്. ‘കൊല്ലാന്‍ തന്നെയാ കുത്തിയത്. അതില്‍ ഇല്ലാതായത് അവന്റെ സ്വപ്‌നങ്ങളാണ്. ഇനി അവനെങ്ങനെ മത്സരിക്കും. ഒരു ജോലികിട്ടുമൊ’ അഖിലിന്റെ അമ്മ ചോദിക്കുന്നു.

ഓള്‍ ഇന്ത്യ ഫെഡറേഷന്‍, നാഷണല്‍ സബ് ജൂനിയര്‍ പവര്‍ലിഫ്റ്റിങ്, ജൂനിയര്‍ സൗത്ത് ഇന്ത്യ പവര്‍ലിഫ്റ്റിങ്, കേരള സബ്ജൂനിയര്‍ ചാന്വ്യന്‍ഷിപ്പ് തുടങ്ങിയ ദേശീയ സംസ്ഥാന മത്സരങ്ങളില്‍ പവര്‍ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് മത്സരങ്ങളില്‍ ഒരു സ്വര്‍ണ്ണവും രണ്ടു വെള്ളിയും നേടിയിട്ടുണ്ട് അഖില്‍. ഉടന്‍ നടക്കാനിരിക്കുന്ന കേരള സര്‍വ്വകലാശാല മത്സരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അഖില്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഷോട്ട്പുട്ട്, ഡിസ്‌കസ്‌ത്രോ എന്നിവയില്‍ വിജയിയായിരുന്ന അഖില്‍ സ്‌പോട്‌സ് ക്വോട്ടയില്‍ കോളേജില്‍ എത്തിയ ശേഷമാണ് പവര്‍ലിഫ്റ്റിങ്ങിലേക്ക് തിരിയുന്നത്. നല്ല മേല്‍നോട്ടം കിട്ടും എന്ന കാരണത്താലാണ് അഖില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ന്നതു തന്നെ.

എല്ലാ ദിവസവും പരിശീലനത്തിനു പോകുന്ന അഖിലിന് കായിക മത്സരത്തില്‍ വിജയിച്ച് ഒരു ജോലി നേടണം എന്നതായിരുന്നു ലക്ഷ്യം. എസ്എഫ്‌ഐ ആറ്റുകാല്‍ ലോക്കല്‍ കമ്മിറ്റി അംഗവും, നാട്ടിലെ സജീവ പ്രവര്‍ത്തകനുമാണ് അഖില്‍. കുട്ടിക്കാലം മുതല്‍ അറിയാവുന്നവരും കായിക മത്സരങ്ങളില്‍ വിജയികളാകുമ്പോള്‍ പരസ്പരം അഭിനന്ദിക്കുന്നവരുമാണ് ക്യാമ്പസിലെ പ്രശ്‌നത്തില്‍ കായികജീവിതം തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

Read More : എന്‍ഡോസള്‍ഫാന്‍ കൊലയാളിയാണെന്ന് മനസിലാക്കാന്‍ കൃഷിയില്‍ പിഎച്ച്ഡി പോര, മനുഷ്യത്വം വേണം; കീടനാശിനി കമ്പനിക്ക് വേണ്ടി ‘ദുരിതം കെട്ടുകഥ’ വാദം ആവര്‍ത്തിച്ച കാസര്‍കോട് ജില്ലാ കലക്ടര്‍ക്കെതിരെ ദുരിതബാധിതര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍