UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂണിവേഴ്‍സിറ്റി കോളേജിൽ നിന്ന് പോലീസിനെ പുറത്താക്കാൻ എസ്എഫ്ഐ, ഉദ്യോഗസ്ഥരുമായി വാക്കേറ്റം, പിന്തുണച്ച് കടകംപള്ളി

യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നുംപൊലീസുകാരെ ഇറക്കി വിടാൻ എസ്എഫ്‌ഐ പ്രവർത്തകർ ശ്രമിച്ചത് വിവാദമാവുന്നു. പുതിയതായി നിയമിച്ച അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളാണ് ക്യാപസിൽ സുരക്ഷയാക്കായി നിയോഗിച്ച പൊലീസിനെ എതിർത്ത് രംഗത്തെത്തിയത്.പൊലീസുകാരുടെ ലാത്തി എസ്എഫ്‌ഐ നേതാക്കൾ വലിച്ചെറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ ചില ദൃശ്യങ്ങൾ  24 ന്യൂസ് ഉൾപ്പെടെ പുറത്ത് വിട്ടു. സംഭവത്തെ തുടർന്ന് ക്യാംപസിൽ വച്ച് ഇന്നലെ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽവാക്കേറ്റമുണ്ടായി.

അതിനിടെ, എസ്എഫ്ഐ ആവശ്യത്തെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും പൊലീസിനെ പുറത്താക്കണമെന്ന എസ്എഫ്‌ഐയുടെ ആവശ്യം ന്യായമാണെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ”അത്തരം ആവശ്യത്തിലെന്താ തെറ്റ്? ക്യാംപസ് സമാധാനപരമായി പഠനം നടക്കേണ്ട ഇടമല്ലേ? അവിടെ പൊലീസിനെന്താ കാര്യം?”, കടകംപള്ളി ചോദിച്ചു.അധികമായാൽ അമൃതും വിഷമാണ്. പൊലീസുകാർ കോളേജിനകത്ത് കയറേണ്ട ആവശ്യമില്ല. കോളേജിലെ കാര്യങ്ങൾ നിലവിൽ സുഗമമായാണ് മുന്നോട്ട് പോകുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കുന്നു.

യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന അക്രമത്തിന്റെയും തുടർവിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശപ്രകാരം കോളേജ് പ്രിൻസിപ്പൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് തിങ്കളാഴ്ച കോളേജ് തുറന്നതിന് പിന്നാലെ എസ്എഫ്ഐ പരസ്യ നിലപാടുമായി രംഗത്തെത്തിയത്. എന്നാൽ സർക്കാർ നേരിട്ട് ഇടപെട്ട് കോളേജിൽ സ്വീകരിച്ച നടപടികളുടെ ഭാഗമായുള്ള പൊലീസ് സാന്നിദ്ധ്യത്തെ മന്ത്രിസഭാംഗമായ കടകംപള്ളിയും എതിർത്ത് എസ്എഫ്ഐക്ക് ഒപ്പം ചേർന്നത് ശ്രദ്ധേയമായി.

കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍