UPDATES

ഉന്നാവോ വാഹനാപകടക്കേസ്: എംഎൽഎ കുൽദീപ് സെന്‍ഗറിനെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി

എംഎൽഎയെ നാളെ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും

ദുരൂഹമായ വാഹനാപകടത്തില്‍ ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയ്ക്കും അഭിഭാഷകനും ഉൾപ്പെടെ പരിക്കേൽക്കുകയും ബന്ധുമരിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി എംഎൽഎയെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി. സുപ്രീം കോടതിയാണ് എംഎൽഎ കുൽദീപ് സെന്‍ഗറിനെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയത്.

സുപ്രീം കോടതിയുടെ അനമതി ലഭിച്ചതോടെ എംഎൽഎയെ നാളെ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ബലാൽസംഗക്കേസിൽ തടവിൽ കഴിയുന്ന ഇയാളെ സീതാപൂർ ജയിലിലെത്തിയായിരിക്കും ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയാക്കുകയെന്നാണ് റിപ്പോർട്ട്.

അതേസമയം, ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ഡല്‍ഹിയിലേയ്ക്ക് മാറ്റില്ലെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്. പെൺകുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് നേരത്തെ സുപ്രീംകോടതി വിലയിരുത്തി. ഇന്നലെ ഡൽഹി എയിംസിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചരുന്നെങ്കിലും പെൺകുട്ടിയെ എയർലിഫ്റ്റ് ചെയ്യാനാവാത്ത സാഹചര്യത്തിൽ ചികിൽസ ലക്നൗവിൽതന്നെ തുടരണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ തന്ന ചികിത്സ തുടരാനാണ് ധാരണ. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരണം എന്ന് ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ലക്‌നൗവിലെ ആശുപത്രിയില്‍ നിന്ന് മാറ്റരുത് എന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ലക്‌നൗവില്‍ തന്നെ ചികിത്സ തുടരാന്‍ തീരുമാനിച്ചത്. ചികിത്സ ലക്‌നൗവില്‍ തന്നെ മതി എന്ന് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാറ്റാവുന്നതാണ് എന്നും കുടുംബം അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാറ്റാവുന്നതാണ് എന്നും കുടുംബം അറിയിച്ചു.

പെണ്‍കുട്ടിക്ക് ഇപ്പോളും ബോധം വന്നിട്ടില്ല. വെന്റിലേറ്ററില്‍ തുടരുകയാണ് – കേസില്‍ അമിക്കസ് ക്യൂരിയെന്ന നിലയില്‍ സുപ്രീം കോടതിയെ സഹായിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി പറഞ്ഞു. ഡല്‍ഹി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) പെണ്‍കുട്ടിക്ക് ചികിത്സ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാൽ ഇന്നലെ മുതൽ പെൺകുട്ടിക്ക് കടുത്ത പനിയുണ്ടെന്നത് ഡോക്ടർമാർക്ക് ആശങ്കയുണ്ടാക്കുന്നതാണ്. പെൺകുട്ടി ഇപ്പോൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കൈ കാലുകൾ ചലിപ്പിച്ചു തുടങ്ങിയെന്നും ലഖ്‍നൗവിലെ കിംഗ് ജോർജ് ആശുപത്രിയിലെ ട്രോമാ കെയർ വിഭാഗം തലവൻ സന്ദീപ് തിവാരി പറഞ്ഞു.

എന്നാൽ പെൺകുട്ടിക്ക് കടുത്ത പനിയുണ്ടെന്നത് ഡോക്ടർമാർക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. പനി കുറയ്ക്കുന്നതിനായി മരുന്നുകൾ നൽകുന്നുണ്ട്. ഗുരുതരമായ സ്ഥിതിയിൽ പനി വരുന്നത് സ്ഥിതി വഷളാക്കുമോ എന്ന് ഡോക്ടർമാർക്ക് ആശങ്കയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

രവീഷ് കുമാര്‍: തന്നെ കൊല്ലാന്‍ അവര്‍ക്ക് പദ്ധതിയുണ്ടോ എന്ന് മോദിയോട് ചോദിച്ച മാധ്യമ ആള്‍ക്കൂട്ടത്തിലെ ഒറ്റയാന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍