UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉന്നാവോ: കുൽദീപ് സിങ് സെൻഗർ തൂക്കുകയറിൽ നിന്ന് അകലെയല്ലെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ

ഉത്തർപ്രദേശിലെ കാട്ടുഭരണം അവസാനിപ്പിക്കുന്നതിൽ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നായിരുന്ന് പ്രിയങ്ക ഗാന്ധി

ഉന്നാവോ ബലാത്സംഗകേസിലെ മുഖ്യ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന് തൂക്കുകയർ അകലെയല്ലെന്ന്
വധശ്രമ കേസിന്റെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും 45 ദിവസത്തിനകം വിചാരണ പൂർത്തീകരിക്കണമെന്നുമുള്ള സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലേവാൾ.

ഉന്നാവോ കേസിലെ സുപ്രീം കോടതി ഉത്തരവ് രാജ്യ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തുമെന്ന് വ്യക്തമാക്കിയ സ്വാതി മലേവാൾ കുൽദീപ് സിംഗ് സെന്‍ഗറിന് തൂക്കിലേറ്റപ്പെടുന്നതിൽ നിന്ന് അകലെയല്ലെന്നും വ്യക്തമാക്കുന്നു. ഉത്തരവ് പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് നന്ദി പറയുന്നുമുണ്ട് സ്വാതി മലേവാൾ തന്റെ ട്വീറ്റിൽ.

അതിനിടെ കേസിലെ സുപ്രീം കോടതി ഇടപെടലിന് നന്ദി അറിയിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ഉത്തർപ്രദേശിലെ കാട്ടുഭരണം അവസാനിപ്പിക്കുന്നതിൽ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

ഉന്നാവോ ഇരയുടെ കേസിൽ സുപ്രീം കോടതിയുടെ ഉത്തരവ് നാഴികകല്ലാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അഭിപ്രായപ്പെട്ടു. ഇത് ജുഡീഷ്യറിയിലെ ആളുകളുടെ വിശ്വാസം വർദ്ധിപ്പിക്കും. നിയമത്തെ പരിഹസിക്കുന്നവർക്ക് ഒരു പാഠമാണ് പുതിയ ഉത്തരവെന്നും കേജ്രിവാള്‌ ടിറ്ററിൽ വ്യക്തമാക്കി.

ഉന്നാവോ: രാജ്യത്ത് നടക്കുന്നതെന്തെന്ന് സുപ്രീം കോടതി, ഇരക്ക് യുപി സർക്കാർ 25 ലക്ഷം നഷ്ടരിഹാരം നൽകണം, വിചാരണ 45 ദിവസത്തിനകം പൂർത്തിയാക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍