പെൺകുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി വിലയിരുത്തി.
ദുരൂഹമായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലുളള കഴിയുന്ന ഉന്നാവോ ബലാല്‍ത്സഗക്കേസിലെ പെൺകുട്ടിയുടെ അരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന റിപ്പോര്‍ട്ടുകൾ. എന്നാൽ ഇന്നലെ മുതൽ പെൺകുട്ടിക്ക് കടുത്ത പനിയുണ്ടെന്നത് ഡോക്ടർമാർക്ക് ആശങ്കയുണ്ടാക്കുന്നതാണ്. പെൺകുട്ടി ഇപ്പോൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കൈ കാലുകൾ ചലിപ്പിച്ചു തുടങ്ങിയെന്നും ലഖ്‍നൗവിലെ കിംഗ് ജോർജ് ആശുപത്രിയിലെ ട്രോമാ കെയർ വിഭാഗം തലവൻ സന്ദീപ് തിവാരി പറഞ്ഞു.
എന്നാൽ പെൺകുട്ടിക്ക് കടുത്ത പനിയുണ്ടെന്നത് ഡോക്ടർമാർക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. പനി കുറയ്ക്കുന്നതിനായി മരുന്നുകൾ നൽകുന്നുണ്ട്. ഗുരുതരമായ സ്ഥിതിയിൽ പനി വരുന്നത് സ്ഥിതി വഷളാക്കുമോ എന്ന് ഡോക്ടർമാർക്ക് ആശങ്കയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതിനിടെ, കേസിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യാൻ വേണ്ടിയാണ് നടപടി. കേസ് ഇന്ന് തന്നെ കോടതി പരിഗണിക്കും. അതിനിടെ കേസ് ഡൽഹിക്ക് മാറ്റുന്നതിനെതിരെ സിബിഐ രംഗത്തെത്തി. കേസിന്റെ നടപടിയെയും പ്രതിയുടെ കസ്റ്റഡിയെയും ബാധിക്കുമെന്നും സിബിഐ അറിയിച്ചു.
പെൺകുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് നേരത്തെ സുപ്രീംകോടതി വിലയിരുത്തി. ഇന്നലെ ഡൽഹി എയിംസിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചരുന്നെങ്കിലും പെൺകുട്ടിയെ എയർലിഫ്റ്റ് ചെയ്യാനാവാത്ത സാഹചര്യത്തിൽ . ചികിൽസ ലക്നൗവിൽതന്നെ തുടരണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പെൺകുട്ടിയുടെ ആരോഗ്യനിലയ്ക്കാണ് പ്രഥമപരിഗണനയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പെൺകുട്ടിയെ ലക്നൗവിൽനിന്ന് മാറ്റാൻ തീരുമാനിച്ചാൽ കുടുംബത്തിന് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടി അബോധാവസ്ഥയിലാണെന്നും ചികിൽസ ലക്നൗവിൽ തുടരാമെന്ന നിലപാടായിരുന്നു കുടുംബവും കഴിഞ്ഞദിവസം സ്വീകരിച്ചത്.
അതേസമയം, റായ്ബറേലി ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവനെ തിഹാർ ജയിലിലേക്കു മാറ്റാൻ തീരുമാനമായിട്ടുണ്ട്. പെൺകുട്ടിയെ മനസ്സിലാക്കുന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവിടുന്നതിൽനിന്ന് മാധ്യമങ്ങളെ കോടതി വിലക്കിയിട്ടുണ്ട്. കുടുംബത്തിന് സമ്മതമെങ്കിൽ പെൺകുട്ടിയുടെയും അഭിഭാഷകന്റെയും ചികിൽസ ഡൽഹിയിലേക്ക് മാറ്റണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.