UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശുക്കളുടെ സുരക്ഷ ഉറപ്പാക്കൽ പോലീസിന്റെ ബാധ്യത; ചത്തവയുടെ പോസ്റ്റ്മോർട്ടം നടത്തണം: യുപി സർക്കാർ

പശുചത്താൽ ആവശ്യമെങ്കിൽ പോസ്റ്റ്മോർട്ടം നടത്തി കാരണം കണ്ടുപിടിച്ച് നടപടി സ്വീകരിക്കണമെന്ന നിർദേശമുൾപ്പെടെ പശുക്ഷേമത്തിന് പുതിയ മാർഗനിർദേശങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. പശുക്കൾ കൊല്ലപ്പെടുകയോ സ്വാഭാവികമായി ചാവുകയോ ചെയ്താൽ അതിന്റെ റിപ്പോർട്ട് സർക്കാരിന് ലഭിക്കണം. പശുവിന്റെ സുരക്ഷ ഉറപ്പാക്കാൻ പോലീസിന് ബാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നതാണ് സർക്കുലർ.

പശു സ്വാഭാവികമായി ചത്തതാണെങ്കിൽ അക്കാര്യം ജനങ്ങളെ അറിയിക്കണം. ഇത് സംബന്ധിച്ച് സംശയമോ ആരോപണമോ വന്നാൽ ഉടനടി പോസ്റ്റുമോർട്ടം നടത്തി കാരണം കണ്ടെത്തണം. എന്നിങ്ങനെ അഞ്ച് കർശന നിർദേശങ്ങൾ ഉൾപ്പെടെ 23 പേജുള്ള വലിയ പട്ടികയാണ് യോഗി സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. പശുക്കളെ സംരക്ഷിക്കുന്ന ഇടങ്ങള്‍ സാമ്പത്തിക സ്വയം പര്യാപത കൈവരിക്കാൻ കഴിയുന്നതരത്തിൽ മാതൃകയാവണം. യോഗമുത്രം ഉൾപ്പെടെയുള്ളവ മികച്ച രീതിയിൽ ശേഖരിക്കാൻ ഇത്തരം ഇടങ്ങളിൽ സൗകര്യങ്ങൾ വേണമെന്നും സർക്കുലര്‍ പറയുന്നു.

സർക്കുലർ ഇതിനോടകം തന്നെ മൃഗക്ഷേമവകുപ്പ് ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും അയച്ചിട്ടുണ്ട്. പശുക്കളുടെ സംരക്ഷണത്തിനായി സർക്കാർ കൂടുതൽ പണം വകയിരുത്തുകയും ചെയ്തിട്ടുണ്ട്. പശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും സംഘർഷം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് പുതിയ നിർദേശം തയ്യാറാക്കിയതെന്നും അധികൃതർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍