UPDATES

ട്രെന്‍ഡിങ്ങ്

“മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം” – ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലെന്ന സൂചന നല്‍കി യുഎസ് വിദേശകാര്യ സെക്രട്ടറി

ഇന്ത്യയും യുഎസും മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണം എന്നാണ് പോംപിയോ പറഞ്ഞത്.

ഇന്ത്യയില്‍ മത സ്വാതന്ത്ര്യം പ്രതിസന്ധി നേരിടുന്നതായുള്ള സൂചന നല്‍കി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ഇന്ത്യയും യുഎസും മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണം എന്നാണ് പോംപിയോ പറഞ്ഞത്. ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ സംസാരിക്കവേയാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് നിലപാട് ആവര്‍ത്തിച്ചത്. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്നതായുള്ള യുഎസിന്റെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.

ജൂണ്‍ 21ന് പുറത്തുവിട്ട യുഎസിന്റെ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് ഇന്ത്യ തള്ളിക്കളഞ്ഞത്, ഇന്ത്യ പൗരന്മാര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നല്‍കുന്ന രാജ്യമാണെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഒരു വിദേശ ഗവണ്‍മെന്റിനും അധികാരമില്ലെന്നും പറഞ്ഞാണ്. ഇന്ത്യ നാല് പ്രധാന മതങ്ങളുടെ ജന്മസ്ഥലമാണ്. എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പാക്കാനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം. മതവിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചകള്‍ പാടില്ല. ഇത്തരം അവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്താല്‍ ലോകം മോശപ്പെട്ട അവസ്ഥയിലാകും. അതേസമയം പോംപിയോയുടെ പരാമര്‍ശങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയില്‍ പശു സംരക്ഷകരെന്ന പേരിലുള്ള സംഘങ്ങള്‍ മുസ്ലീങ്ങളേയും ദലിതുകളേയും ആക്രമിച്ചതായും സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തില്ലെന്നും യുഎസ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യ ഗവണ്‍മെന്റിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുത്തനെ കൂടിയിട്ടുണ്ട് എന്നാണ് എന്നും യുഎസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം മതസ്വാതന്ത്ര്യം സംബന്ധിച്ച് പരാമര്‍ശിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച് പോംപിയോ വിശദീകരിച്ചില്ല. പിന്നീട് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ചും സുരക്ഷ, പ്രതിരോധ സഹകരണം മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ചും വ്യാപാര സഹകരണത്തെക്കുറിച്ചും മറ്റുമാണ് പോംപിയോ സംസാരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍