UPDATES

ട്രെന്‍ഡിങ്ങ്

കരിമ്പട്ടികയിൽപ്പെട്ടാൽ ഭീകരൻ മസൂദ് അസ്ഹർ നേരിടേണ്ടിവരിക വലിയ വിലക്കുകൾ; യുഎന്നിൽ സമ്മര്‍ദവുമായി യുഎസും ബ്രിട്ടനും ഫ്രാന്‍സും

മസൂദിനെതിരായ സുപ്രധാന നീക്തത്തെ റഷ്യയും പിന്തുണയ്ക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹർ കരിമ്പട്ടികയില്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാസമിതിൽ നിർദേശവുമായി യുഎസും ബ്രിട്ടനും ഫ്രാന്‍സും രംഗത്തെത്തി. ഫ്രാന്‍സാണ് യുഎന്നിൽ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുന്നത്. മസൂദിനെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തേ പലതവണ ഇന്ത്യ യുഎൻ രക്ഷാ സമിതിയെ സമീപിച്ചിരുന്നു. ഇതിന് പിറകെയാണ് പുതിയ സാഹചര്യങ്ങളിൽ വീറ്റോ അധികാരമുള്ള ലോക ശക്തികൾ രംഗത്തെത്തിയിരിക്കുന്നത്. മസൂദിനെതിരായ സുപ്രധാന നീക്തത്തെ റഷ്യയും പിന്തുണയ്ക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

അതേസമയം, മസൂദിനെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കം യുഎൻ രക്ഷാ സമിതി അംഗീകരിച്ചാൽ മസൂദ് അസ്ഹർ നേരിടാൻ പോവുന്നത് യാത്രാ വിലക്കുൾപ്പെടെ വൻ നിയന്ത്രണങ്ങളായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യമുൾപ്പെടെ മുന്നു സുപ്രധാന നിർദേശങ്ങളാണ് ഇത്തവണ ബ്രിട്ടണും യുഎസും, ഫ്രാൻസും മുന്നോട്ട് വച്ചിരിക്കുന്നതും. ആഗോള യാത്രാ നിരോധനത്തിന് പുറമെ മസൂദ് അസറിന്റെയും ഇയാളുമായി ബന്ധപ്പെട്ട ഭീകരസംഘടനകളുടെയും സ്വത്തുക്കളും ഇതോടെ കണ്ടുകെട്ടപ്പെടും. കൂടാതെ ആയുധങ്ങൾ സ്വന്തമാക്കുന്നതിന് വിലക്കും ഇടതോടെ നിലവിൽ വരും.

പ്രമേയം ഉടൻ തയ്യാറാകുമെന്നും 1267 ഉപരോധക്കമ്മിറ്റിയിലേക്ക് അയച്ചേക്കുമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ പി.ടി.ഐ. വാർത്താ ഏജൻസിയോട്‌ പറഞ്ഞു. 15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം മാർച്ച് ഒന്നിന് ഇക്വറ്റോറിയൽ ഗിനിയിൽനിന്ന് ഫ്രാൻസ് ഏറ്റെടുക്കാനിരിക്കെയാണ് ഫ്രാൻസ് പ്രമേയം കൊണ്ടുവരുന്നത്. എന്നാൽ യുഎസിന്റെയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും നീക്കത്തോട് പ്രതികരിക്കാൻ വീറ്റോ അധികാരമുളള ചൈന തയ്യാറായിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ, റഷ്യ ചൈന വിദേശ കാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ തീവ്രവാദത്തിനെതിരെ ഒരുമിച്ച് നിൽകുമെന്ന പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചൈന നിലപാട് മാറ്റുമോ എന്നതും ശ്രദ്ധേയമാണ്.

മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനായി യു.എൻ രക്ഷാ സമിതിക്ക് മുന്നിൽ എത്തുന്ന നാലാമത്തെ പ്രമേയമായിരിക്കും ഇത്തവണത്തേത്. അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ പ്രമേയം കൊണ്ടുവരാൻ 2009-ൽ ഇന്ത്യ നീക്കം നടത്തിയിരുന്നു. 2016-ൽ പഠാൻകോട്ട് ഭീകരാക്രമണത്തിന് ശേഷവും ശ്രമം ഉണ്ടായി. 2017-ൽ യു.എസ്., ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സമാനപ്രമേയം കൊണ്ടുവന്നു. ഈ സാഹചര്യങ്ങളിലെല്ലും രക്ഷാസമിതിയിലെ തങ്ങളുടെ വീറ്റോ അധികാരമുപയോഗിച്ച് ചൈന എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.

Also Read- അഭി ജീവിച്ചിരിക്കുന്നുണ്ട്, ദൈവത്തിന് നന്ദി, എല്ലാവര്‍ക്കും നന്ദി: പിതാവ് റിട്ട.എയര്‍ മാര്‍ഷല്‍ എസ് വര്‍ത്തമാന്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍