കസ്റ്റഡിയിലെടുത്ത യുഎസ് വനിത ഉദ്യോഗസ്ഥരെയും അപമാനിക്കാൻ ശ്രമിച്ചതായി പോലീസ് പറയുന്നു.
ബുർഖ ധരിച്ച ഡോക്ടറെ അപമാനിച്ചെന്ന സംഭവത്തിൽ അമേരിക്കൻ വനിതയ്ക്കെതിരെ പുനെയിൽ കേസ്. പൂനെ കണ്ടോൺമെന്റ് എരിയയിലെ ക്ലവർ സെന്റർ മാർക്കറ്റില്‍ വച്ച് നടന്ന സംഭവമാണ് പരാതിക്ക് കാരണം. നിങ്ങൾ മുസ്ലീമാണോ എന്ന് ചോദിച്ചിക്കുകയും, അതെ എന്ന് മറുപടി നൽകിയതിന് പിന്നാലെ 43 കാരിയായ യുഎസ് വനിത അധിക്ഷേപം നടന്നത്തിയതെന്നുമാണ് പരാതി. ഇവർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും 23 കാരിയായ ഡോക്ടർ പരാതിൽ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, അമേരിക്കൻ വനിത മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് വിലയിരുത്തുന്നതെന്ന് പോലീസ് പ്രതികരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവരം യുഎസ് എംബസിയിൽ അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത യുഎസ് വനിത ഉദ്യോഗസ്ഥരെയും അപമാനിക്കാൻ ശ്രമിച്ചതായി പോലീസ് പറയുന്നു. ഇതിനിടെ ഇവരുമായി ബന്ധപ്പെട്ട യുഎസ് എംബസി ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ച സ്ത്രീ യുഎസിലെ സ്റ്റേറ്റിന്റെ പേരില്‍ ഇവരെയും അപമാനിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം പറയുന്നു. ഇവരെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ പുനെയിൽ ഒരു മുസ്ലീം പുരുഷനോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നെന്ന് കണ്ടെത്തിയതായും പോലീസ് പറയുന്നു.
ഐപിസി സെക്ഷൻ 323 (സ്വമേധയാ ഉപദ്രവമുണ്ടാക്കുക), 504 (സമാധാനം ലംഘിക്കാൻ ഉദ്ദേശിച്ചുള്ള മനപൂർവ്വം അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.