UPDATES

വിശകലനം

കെ മുരളീധരന്റെ പേര് ആർഎംപി ശുപാർശ ചെയ്തു: മുല്ലപ്പള്ളി

കെ.വി. തോമസിനെ എറണാകുളം സീറ്റിൽ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹത്തെ യഥാവിധം അറിയിക്കുന്നതിൽ തെറ്റു പറ്റി

വടകരയിൽ ശക്തനായ സ്ഥാനാർത്ഥിയെ നിർത്താൻ ആർഎംപി സമ്മർദം ചെലുത്തിയിരുന്നെന്ന് കെപിസിസി പ്രസ്ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വടകരയിൽ നിരവധി സ്ഥാനാർത്ഥികളെ പരിഗണിക്കുയും, താൻ മൽസരിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതിന് പിറകെയാണ് ആർഎംപിയുടെ സമ്മര്‍ദം ഉണ്ടായെന്നും മുല്ലപ്പറ്റി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ആർഎംപി നിർദേശിച്ച് പേരുകളിൽ ഒന്നാണ് കെ മുരളീധരന്റേതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ആർഎംപിക്ക് പുറമെ മുസ്‍ലിം ലീഗിന്റെയും ഇടപെടൽ സ്ഥാനാർഥിത്വത്തിൽ നിർണായകമായി. മുസ്ലീം ലീഗിന്റെ ഇടപെടലിലൂടെയാണ് കെ മുരളീധരന്റെ പേര് ആദ്യമായി വടകരയിൽ പരിഗണിക്കപ്പെടുന്നത്. ശക്തനായ സ്ഥാനാർത്ഥി വേണം എന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പാറക്കൽ അബ്ദുള്ള എന്നിവരും ആവശ്യപ്പെട്ടിരുന്നു. മൽസരിപ്പിക്കാനുള്ള തീരുമാനത്തോട് ആദ്യം അദ്ദേഹം വിമുഖത കാട്ടിയെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. കെ.കെ. രമ തന്നെ മുരളിയെ ഫോണിൽ വിളിച്ചു. ലീഗ് നേതൃത്വവും ബന്ധപ്പെട്ടു. വടകരയിൽ ദുർബല സ്ഥാനാർഥിയെ നിർത്തുന്നതു തങ്ങളുടെ സാധ്യതകളെ കൂടി ബാധിക്കുമെന്ന് അയൽ മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ എം.കെ. രാഘവനും , കെ. സുധാകരനും  നേതാക്കളെ അറിയിക്കുകയും ചെയ്തു.

അതേസമയം, കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തെ ഗ്രൂപ്പ് തർക്കങ്ങൾ ബാധിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നു. എന്നാൽ കെ.വി. തോമസിനെ എറണാകുളം സീറ്റിൽ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹത്തെ യഥാവിധം അറിയിക്കുന്നതിൽ തെറ്റു പറ്റിയിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം താൻ ഏൽക്കുകയാണെന്നും മുല്ലപ്പള്ളി പറയുന്നു. എന്നാൽ സ്ഥാനാർഥി നിർണയം വൈകിയത് പാർട്ടിയുടെ സാധ്യതകളെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കോൺഗ്രസിന്റെ പട്ടിക എക്കാലത്തും വൈകുന്ന പതിവുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പട്ടിക പുറത്തുവന്നാൽ സ്ഥാനാർഥികളും പ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന പാരമ്പര്യമാണു പാർട്ടിയുടേതെന്നും മുല്ലപ്പള്ളി പറയുന്നു.

വടകര ഉൾ‌പ്പെടെ 4 സീറ്റുകളെച്ചൊല്ലിയുള്ള തർക്കം തീർന്നപ്പോൾ ടി. സിദ്ദിഖ് (വയനാട്), അടൂർ പ്രകാശ് (ആറ്റിങ്ങൽ), ഷാനിമോൾ ഉസ്മാൻ (ആലപ്പുഴ) എന്നിവരും ആവേശകരമായ മത്സരം സമ്മാനിക്കാൻ കഴിയുന്നവരാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍