UPDATES

ട്രെന്‍ഡിങ്ങ്

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരിക്കില്ല – വിവാദ പ്രസ്താവനയുമായി വൈക്കോ

കാശ്മീര്‍ പ്രശ്‌നത്തില്‍ 70 ശതമാനം ബിജെപിയേയും 30 ശതമാനം കോണ്‍ഗ്രസിനേയും ഞാന്‍ കുറ്റപ്പെടുത്തുന്നു.

2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷിക സമയത്ത് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരിക്കില്ല എന്ന് മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴഗം (എംഡിഎംകെ) നേതാവും തമിഴ് നാട്ടില്‍ നിന്നുള്ള രാജ്യസഭ എംപിയുമായ വൈക്കോ (വൈ ഗോപാലസ്വാമി). ബിജെപി കാശ്മീരിനെ തകര്‍ത്തു. ഞാന്‍ നേരത്തെയും കാശ്മീരിന്റെ സംബന്ധിച്ച എന്റെ കാഴ്ചപ്പാട് പങ്കുവച്ചിട്ടുണ്ട്. കാശ്മീര്‍ പ്രശ്‌നത്തില്‍ 70 ശതമാനം ബിജെപിയേയും 30 ശതമാനം കോണ്‍ഗ്രസിനേയും ഞാന്‍ കുറ്റപ്പെടുത്തുന്നു – വൈക്കോ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ ഉയരുന്നത്. ഡിഎംകെ കാശ്മീര്‍ പുനസംഘടനാ ബില്ലിനെ എതിര്‍ത്ത് പാര്‍ലമെന്റില്‍ വോട്ട് ചെയ്തിരുന്നു. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍, നടന്‍ വിജയ് സേതുപതി തുടങ്ങിയവര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.

ജനാധിപത്യത്തെ കടന്നാക്രമിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റേത് എന്ന് കമല്‍ഹാസന്‍ കുറ്റപ്പെടുത്തി. ഇത് ഇത് സ്വേച്ഛാധിപത്യപരവും അടിച്ചമര്‍ത്തല്‍ നടപടിയുമാണ്. ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ ഉണ്ടായതിന് ഒരു ചരിത്രമുണ്ട്. ഇതിന് എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അത് ചര്‍ച്ചയിലൂടെ മാത്രമേ പാടൂ – കമല്‍ഹാസന്‍ പറഞ്ഞു.

“ഇത് ജനാധിപത്യത്തിന് എതിരാണ്. പെരിയാര്‍ ഇത് പണ്ട് തന്നെ പറഞ്ഞിട്ടുണ്ട്. മറ്റൊരാളുടെ സ്വകാര്യജീവിതത്തിൽ എനിക്ക് ഇടപെടാൻ കഴിയുമോ? മറ്റുള്ളവരോട് സ്നേഹം പ്രകടിപ്പിക്കാൻ നമുക്ക് കഴിയും. എന്നാൽ അവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടാൻ നമുക്കാകില്ല. അവരെക്കുറിച്ച് ആശങ്കപ്പെടാമെങ്കിലും എന്റെ തീരുമാനങ്ങള്‍ അവരിൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല. സർക്കാർ നടപടി എന്നെ ദുഖിപ്പിച്ചു.

കേന്ദ്രത്തിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “കശ്മീരിനു പുറത്തു കഴിയുന്നവരെന്ന നിലയിൽ നമുക്ക് അവരെക്കുറിച്ച് ആശങ്കപ്പെടാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ അവരുടെ ജീവിതം എങ്ങനെയാകണമെന്ന നിർദ്ദേശം നൽകുന്നതിൽ നിന്നും നാം വിട്ടു നിൽക്കണം” – എന്നാണ് വിജയ് സേതുപതി പറഞ്ഞത്.

അതേസമയം കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ എഐഎഡിഎംകെ പിന്തുണച്ചിരുന്നു. നടന്‍ രജനീകാന്ത് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ പിന്തുണച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. മോദിയും അമിത് ഷായും കൃഷ്ണനേയും അര്‍ജ്ജുനനേയും പോലെയാണ് എന്നാണ് രജനീകാന്ത് അഭിപ്രായപ്പെട്ടത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുമായി മത്സര രംഗത്തെത്താന്‍ ഒരുങ്ങുകയാണ് രജനീകാന്ത്.

2017 ഏപ്രില്‍ മൂന്നിന് ഡിഎംകെ ഫയല്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ വൈകോ അറസ്റ്റിലാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തിരുന്നു. വൈകോയുടെ എല്‍ടിടിഇ അനുഭാവം നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ മാസം രാജ്യദ്രോഹ കേസല്‍ വൈകോയുടെ ശിക്ഷ കോടതി ശരിവച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍