UPDATES

വിപണി/സാമ്പത്തികം

ചിപ്പില്ലാത്ത എസ്.ബി.ഐ എടിഎം കാര്‍ഡുകൾ നാളെ പ്രവര്‍ത്തനരഹിതമാകും

ഇടപാടുകാരുടെ സുരക്ഷയ്ക്കായി മാഗ്നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ മാറ്റി ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ നല്‍കണമെന്നായിരുന്നു ആർബി െഎ നിർദേശം.

മാഗ്നറ്റിക് സ്ട്രിപ് എടിഎം കാര്‍ഡില്‍നിന്ന് ചിപ്പ് വച്ച കാര്‍ഡിലേക്ക് മാറാനുള്ള ആര്‍ബിഐ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഇത്തരം കാര്‍ഡുകളുടെ തുടർ പ്രവർത്തനം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാനാവാതെ ബാങ്കുകൾ. നാളെ മുതല്‍ ഈ കാര്‍ഡുകള്‍ കൂട്ടത്തോടെ ഉപയോഗശൂന്യമാകുമെന്ന് റിപ്പോർട്ടുകളാണ് ഇടാടുകാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുത്.‌ ഇടപാടുകാരുടെ സുരക്ഷയ്ക്കായി മാഗ്നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ മാറ്റി ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ നല്‍കണമെന്നായിരുന്നു ആർബിഐ നിർദേശം. ഇപ്പോള്‍ തന്നെ പഴയ ഡെബിറ്റ് കാര്‍ഡുകള്‍ ചില എടിഎം മെഷീനുകളില്‍ ഇപ്പോൾ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും ഉപഭോക്തമാക്കൾ പറയുന്നു.

സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കുമ്പോഴും ലക്ഷകണക്കിന് ഉപഭോക്താക്കൾ ഇപ്പോഴും മാഗനറ്റിക്ക് മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡാണ് ഉപയോഗിക്കുന്നത്. മിക്ക ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കും മാഗ്നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകളാണ് ബാങ്കുകൾ നൽകിയിരിക്കുന്നത്. അതേസമയം കാർഡുകൾ ഇന്ന് നാളെ ഉപയോഗിക്കാനാവില്ലെന്ന കാര്യം മിക്ക ഇടപാടുകാർക്കും അറിവില്ലെന്നതും പ്രതിസന്ധി രൂക്ഷമാകാൻ ഇടയുണ്ട്.

അതേസമയം കാര്‍ഡ് മാറ്റിയെടുക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും തുടര്‍ന്നും പഴയ കാര്‍ഡുകള്‍ ഉപയോഗിക്കാനാവുമെന്നാണ് എസ്ബിഐയുടെ കേരളത്തിന്റെ നിലപാടെന്ന് മനോരമ റിപ്പോർട്ടുകൾ പറയുന്നു. കാര്‍ഡുകൾ പൂർണമായും റദ്ദാവുമെന്ന സർക്കുലർ ലഭിച്ചിട്ടില്ലെന്നതാണ് ഇതിനുള്ള വിശദീകരണം. എന്നാൽ പ്രതിസന്ധി ആര്‍ബിഐയുടെ ശ്രദ്ധയില്‍ പെടുത്തി സമരപരിധി നീട്ടിവാങ്ങാനുള്ള നീക്കമാണ് ബാങ്കുകള്‍ക്കു മുന്നിലുള്ള ഏക പരിഹാരമാര്‍ഗം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍