UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലെ കത്തോലിക്ക ബിഷപ്പുമാര്‍ എന്നെ ഭീകരനെന്ന് വിളിക്കുന്നു, സിസ്റ്റര്‍ ലൂസിയുടെ ആത്മീയതയെ ഇവര്‍ക്ക് ഭയമാണ്‌: വത്സന്‍ തമ്പു

ബലാത്സംഗക്കുറ്റത്തില്‍ ആരോപണം നേരിടുന്ന മറ്റൊരാള്‍ സഭയില്‍ അധികാരത്തോടെ തുടരുന്നു. വലിയ സമ്പത്തും പദവിയുമായി തുടരുന്നു.

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെയൊക്കെ ഭീകരരായി ചിത്രീകരിക്കുന്ന സമീപനമാണ് കേരളത്തിലെ കത്തോലിക്ക സഭ നേതൃത്വത്തിനുള്ളത് എന്ന് ക്രിസ്ത്യന്‍ തിയോളജിസ്റ്റും വിദ്യാഭ്യാസ വിദഗ്ധനും സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പാളുമായ പ്രൊഫ.വത്സന്‍ തമ്പു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. രാഷ്ട്രീയ കക്ഷികള്‍ പോലും പ്രചാരണത്തില്‍ ഈ നിലയിലേയ്ക്ക് തരംതാഴുമെന്ന് തോന്നുന്നില്ല. ഇവരാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ തന്നെ വിശ്വാസ്യത നഷ്ടമാക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നും തമ്പു അഭിപ്രായപ്പെടുന്നു.

ബലാത്സംഗക്കേസില്‍ പ്രതികളായ പുരോഹിതരെ സംരക്ഷിക്കുകയും പരാതികള്‍ നല്‍കുന്ന കന്യാസ്ത്രീകളെ ഒറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരളത്തിലെ കത്തോലിക്ക സഭ നേതൃത്വത്തിന്റെ സമീപനത്തെക്കുറിച്ച് പ്രൊഫ.വത്സന്‍ തമ്പു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇത്തരം സമീപനങ്ങള്‍ വിചിത്രമാണ് എന്നും ഇതിനെ ന്യായീകരിക്കാനാവില്ല എന്നും ബഹുഭൂരിപക്ഷം പേരും കരുതുന്നത്, സഭ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെ സംബന്ധിച്ച് ധാരണയില്ലാത്തത് കൊണ്ടാണ് എന്ന് തമ്പു പരിഹസിക്കുന്നു.

അടുത്തിടെയായി പരിചയക്കാരായ ചില ക്രിസ്ത്യാനികള്‍ വലിയ അമ്പരപ്പിലാണ്. അതിനുള്ള കാരണം പറയാം. സിസ്റ്റര്‍ ലൂസി അവരുടെ മഠത്തില്‍ നിന്ന് സമ്മര്‍ദ്ദം നേരിടുകയാണ്. അവരെ പുറത്താക്കണം എന്ന അഭിപ്രായത്തില്‍ സിറോ മലബാര്‍ സിനഡിലെ ബിഷപ്പുമാര്‍ ഒറ്റക്കെട്ടാണ്. അതേസമയം കൗമാരക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും ബലാത്സംഗ കുറ്റം ഏറ്റെടുക്കാന്‍ പെണ്‍കുട്ടിയുടെ പിതാവിന് കൈക്കൂലി നല്‍കുകയും ചെയ്ത ഫാദര്‍ റോബിനെ സഭ പുറത്താക്കിയിട്ടില്ല. ജയിലിലാണെങ്കിലും റോബിന്‍ ഇപ്പോളും പുരോഹിതനായി തുടരുകയാണ്. ബലാത്സംഗക്കുറ്റത്തില്‍ ആരോപണം നേരിടുന്ന മറ്റൊരാള്‍ സഭയില്‍ അധികാരത്തോടെ തുടരുന്നു. വലിയ സമ്പത്തും പദവിയുമായി തുടരുന്നു. അയാളുടെ പേര് ഞാന്‍ പറയേണ്ട കാര്യമില്ല.

ഫാദര്‍ നോബിള്‍ – ആ പേരിനെപ്പറ്റി ആലോചിച്ച് നോക്കുക – സിസ്റ്റര്‍ ലൂസിയെ ഒരു വീഡിയോയ്ക്ക് തെറ്റായ വ്യാഖ്യാനം ചമച്ച് വ്യക്തിഹത്യ നടത്തി. അയാളിപ്പോളും സഭയുടെ പ്രിയപുത്രനായി തുടരുന്നു. സമൂഹം പുറന്തള്ളേണ്ട ഒരു മനുഷ്യനാണ് അയാള്‍. അഭയ കൊലക്കേസില്‍ പ്രതിയായ പുരോഹിതനും കൂടെയുള്ളവരും സഭയുടെ സംരക്ഷണത്തിലാണ്. ഇത് വിചിത്രമാണ് എന്നും ഇതിനെ ന്യായീകരിക്കാനാവില്ല എന്നും ബഹുഭൂരിപക്ഷം പേരും കരുതുന്നു. സഭ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെ സംബന്ധിച്ച് ധാരണയില്ലാത്തവരാണ് ഇത്തരത്തില്‍ ചിന്തിക്കുന്നത്.

സഭയ്ക്ക് പ്രധാനം ആത്മീയതയോ, ധാര്‍മ്മികതയോ ഒന്നുമല്ല. കന്യാസ്ത്രീകള്‍ വിധേയത്വത്തോടെ പ്രവര്‍ത്തിക്കണം എന്നതാണ്. എന്നാല്‍ സിസ്റ്റര്‍ ലൂസി വിശ്വസിക്കുന്നത് അച്ചടക്കത്തിന്റെ പേരില്‍ അടിമത്തത്തെ ന്യായീകരിക്കാനാവില്ല എന്നാണ്. യേശു ക്രിസ്തു വന്നത് തന്നെ അടിമകളുടെ മോചനത്തിനായാണ്. ക്രിസ്ത്യാനികള്‍ക്ക് ഒരിക്കലും അടിമകളായി കഴിയാനാകില്ലെന്ന് സിസ്റ്റര്‍ ലൂസി വിശ്വസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍