UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതിലിനെച്ചൊല്ലി കയ്യാങ്കളി; പികെ ബഷീറും വി ജോയിയും ഏറ്റുമുട്ടി; നിയമസഭ പിരിഞ്ഞു

ശബരിമല വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തിൽ നടത്തി വന്നിരുന്ന യുഡിഎഫ് എംഎൽഎമാരുടെ സമരം അവസാനിപ്പിച്ചു

പതിനാലാം നിയമസഭയുടെ പതിമുന്നാം സമ്മേളനത്തിന് കയ്യാങ്കളിയോടെ സമാപനം. നവോത്ഥാന മുല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്ത് സർക്കാർ സംഘടിപ്പിക്കുന്ന  മതില്‍ വര്‍ഗീയ മതില്‍ ആണെന്ന മുസ്ലിം ലീഗ് അംഗം എംകെ മുനീറിന്റെ പ്രസ്താവന തുടർന്നുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.  മുസ്ലീം ലീഗ് അംഗം പികെ ബഷീറും സിപിഎമ്മിലെ വി ജോയിയുമാണ് സഭയില്‍ ഏറ്റുമുട്ടിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്കു പോവുന്നതിനിടെയായിരുന്നു ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.

പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുന്നതിനിടെയാണ് മുനീറിന്റെ പരാമര്‍ശം.  വെള്ളാപ്പള്ളിയും സിപി സുഗതനും പണിയുന്ന മതില്‍ വര്‍ഗീയ മതിലാണെന്ന് ആരോപിച്ച മുനീർ ജര്‍മനിയിലെ ബെര്‍ലിന്‍ മതില്‍ പൊളിച്ചുമാറ്റിയതു പോലെ  ജനങ്ങള്‍ ഈ വര്‍ഗീയ മതിലും പൊളിക്കുമെന്നായിരുന്നു മുനീറിന്റെ പരാമര്‍ശം.

എന്നാൽ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. പരാമര്‍ശം പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബഹളം വച്ച് നടുത്തളത്തില്‍ ഇറങ്ങിയതോടെ സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചു. പരാമര്‍ശം പിന്‍വലിക്കില്ലെന്നും പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനില്‍ക്കുന്നുവെന്നും എംകെ മുനീര്‍ വ്യക്തമാക്കി.

മറുപടിയോടെ പ്രതിഷേധം ശക്തമാവുയും അരമണിക്കൂറോളം നടപടികള്‍ സ്പീക്കർ നിർത്തിവയ്ക്കുകയും ചെയ്തു. വീണ്ടും സഭയ ചേർന്നെങ്കിലും ബഹളം തുടരുകയായിരുന്നു. ഇതിന് പിറകെ  പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.

പ്രതിപക്ഷം വനിതാ മതിലിനോടു സഹകരിക്കുകയാണ് വേണ്ടതെന്ന് നേരത്തെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വനിതാ മതിലില്‍ വര്‍ഗീയതയില്ല. മറിച്ച് വനിതകളുടെ അഭിമാനമാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുനീറിന്റെ പരാമർശത്തിനെതിരെ സഭയിലെ ഇടത് വനിതാ അംഗങ്ങള്‍ സ്പീക്കർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, ശബരിമല വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തിൽ നടത്തി വന്നിരുന്ന യുഡിഎഫ് എംഎൽഎമാരുടെ സമരം നിയമ സഭാ സമ്മേളനം അവസാനിപ്പിച്ച സാഹചര്യത്തിൽ നിർത്തിയതായി പ്രതിക്ഷ നേതാവ് അറിയിച്ചു. സമരം നിയമ സഭയ്ക്ക് പുറത്തേയ്ക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട് മറ്റ് സമര മാർഗങ്ങൾ ഇന്നു ചേരുന്ന യുഡിഎഫ് യോഗം ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സഭവിട്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍