UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതിലിൽ ടെക്കികളും; ടെക്‌നോപാര്‍ക്ക് ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ സിഇഒയ്ക്ക് കളക്ടറുടെ കത്ത്

പരമാവധി വനിതാ ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് കത്ത്.

ജനുവരി 1 ന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ തിരുവനന്തപുരം ടെക്കനോപാര്‍ക്കിലെ വനിതാ ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ നീക്കം. ഇതിനായി ജീവനക്കാരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ടെക്‌നോപാര്‍ക്ക് സിഇഒയ്ക്ക് തിരുവനന്തപുരം ജില്ലാ കളക്ടർ കത്തുനൽകി.
കേരളത്തിലെ നവോത്ഥാന പാരമ്പര്യം ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ പരിപാടിയിൽ ടെക്നോപാര്‍ക്കിലെ പരമാവധി വനിതാ ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് കത്ത്. താൽപര്യമുള്ളവർ വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെടുന്നതാണ് കത്ത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വനിതാ മതിലിനായി ഉപയോഗിക്കുന്നവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് കളക്ടറുടെ കത്ത്.

സാങ്കേതിക സര്‍വ്വകലാശാല എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിയ നടപടി വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന് പിറകെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. വനിതാ മതിലിനായി പരീകഷ മാറ്റിയെന്നാണ് ആരോപണം. എന്നാൽ ദേശീയ പണിമുടക്കും അവധി ദിവസങ്ങളും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാല അധികൃതരുടെ പ്രതിരകണം.

പിണറായി എന്ത് ഓമനപ്പേരിട്ടു വിളിച്ചാലും വനിതാ മതില്‍ വേര്‍തിരിക്കലിന്റെ ഇരുമ്പു മറയാണ്

സെറ്റുമുണ്ടും അയ്യപ്പജ്യോതിയും കൊണ്ട് അവര്‍ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുമ്പോള്‍ ഞാന്‍ മലയും കയറും വനിതാ മതിലിലും പങ്കെടുക്കും; ബിന്ദു തങ്കം കല്യാണി സംസാരിക്കുന്നു

ലീലാവതി ടീച്ചർ മുതൽ സിതാര കൃഷ്ണകുമാര്‍ വരെ: വനിതാമതിലിൽ പങ്കെടുക്കാൻ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകളുടെ വൻനിര

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍