UPDATES

വായന/സംസ്കാരം

കെവി മോഹന്‍കുമാര്‍ ഐഎഎസിന്റെ ‘ഉഷ്ണരാശിക്ക്’ വയലാര്‍ അവാര്‍ഡ്

പുന്നപ്ര വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന ഉഷ്ണരാശി എന്ന നോവലാണ് 42ാമത് വയലാര്‍ പുരസ്‌കാരത്തില്‍ മോഹന്‍ കുമാറിനെ അര്‍ഹനാക്കിയത്.

എഴുത്തകാരനും നിലവില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹന്‍ കുമാര്‍ ഐഎഎസിന് വയലാര്‍ അവാര്‍ഡ്. പുന്നപ്ര വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന ഉഷ്ണരാശി എന്ന നോവലാണ് 42ാമത് വയലാര്‍ പുരസ്‌കാരത്തില്‍ മോഹന്‍ കുമാറിനെ അര്‍ഹനാക്കിയത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

വയലാര്‍ രാമവര്‍മയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 27 ന് തിരുവന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലായിരിക്കും മോഹന്‍കുമാറിന് പുരസ്‌കാരം നല്‍കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

ആലപ്പുഴയിലെ ചേര്‍ത്തലയില്‍ കെ വേലായുധന്‍പിള്ളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ് കെവി മോഹന്‍കുമാര്‍. പത്രപ്രവര്‍ത്തനത്തില്‍ നിന്നാണ് സര്‍ക്കാര്‍ സര്‍വീസിലെത്തിയ അദ്ദേഹം പാലക്കാട് കോഴിക്കോട് ജില്ലാ കളക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നാല് കഥാ സമാഹാരങ്ങള്‍ ഉള്‍പ്പെടെ 15 ഓളം പുസ്തകങ്ങളും അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.

‘ഉഷ്ണരാശി’ ഒരോര്‍മ്മപ്പെടുത്തല്‍; കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കേരളത്തിനും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍