UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരാതി നല്‍കിയത് വികസന പ്രശ്‌നം ഉന്നയിച്ചതിനല്ല, സ്ത്രീത്വത്തെ അപമാനിച്ചതിന്: വീണ ജോര്‍ജ് എംഎല്‍എ

ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയതിന് ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് എംഎല്‍എ നിലപാട് വ്യക്തമാക്കിയത്.

ബസ് സ്റ്റാന്‍ഡിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയതിനല്ല പകരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ബിജെപി പ്രവര്‍ത്തകനെതിരെ താന്‍ കേസ് കൊടുത്തതെന്ന് വീണ ജോര്‍ജ്ജ് എംഎല്‍എ ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയതിന് ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തന്റെ ഫെയ്‌സ്ബൂക് പോസ്റ്റിലൂടെ എംഎല്‍എ നിലപാട് വ്യക്തമാക്കിയത്.

‘കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ പത്തനംതിട്ട പോലീസ് മേധാവിക്ക് ഒരു പരാതി നല്‍കിയിരുന്നു. ഒരു ഫേസ്ബുക് അക്കൗണ്ടില്‍ നിന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്നതും, സ്ത്രീ എന്ന നിലയില്‍ എന്നെ അപമാനിക്കുന്നതും, അപകീര്‍ത്തിപ്പെടുത്തുന്നതുമായ പോസ്റ്റിട്ടതിനെതിരെ ആയിരുന്നു പരാതി. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ആരെങ്കിലും ഇങ്ങനെ ചെയ്തതായി കരുതുന്നില്ലെന്നും, ആരോ ഒരു പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്തതായി ഞാന്‍ കരുതുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 153 പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തതായി ഞാന്‍ മനസിലാക്കുന്നു. ഐപിസി 153വകുപ്പ് മതസ്പര്‍ധയും മതവിദ്വേഷവും വളര്‍ത്താന്‍ ശ്രമിച്ചതിനെതിരെ ഉള്ളതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നതായി ഞാന്‍ മനസിലാക്കുന്നു. എനിക്ക് ഒരു ബന്ധവും ഇല്ലാത്ത ഒരു സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമം തിരഞ്ഞെടുപ്പ് കാലത്തുതന്നെ ചില മാധ്യമങ്ങള്‍ നടത്തിയിരുന്നു.ജനങ്ങള്‍ പുച്ഛിച്ച് തള്ളിയ ഈ അപവാദപ്രചാരണം വീണ്ടും തുടരാനാണ് ചിലര്‍ ശ്രമിക്കുന്നത്.’ വീണ ജോര്‍ജ് തന്റെ ഫെയ്‌സ്ബൂക് കുറിപ്പില്‍ പറഞ്ഞു.

പത്തനംതിട്ട മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് മുനിസിപ്പാലിറ്റിയുടെ അധീനതയില്‍ ആണ്, മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ബസ് സ്റ്റാന്‍ഡില്‍ എം എല്‍എ ക്കു മെയ്ന്റനന്‍സ് നടത്താന്‍ കഴിയില്ല . മുന്‍സിപ്പല്‍ ഭരണം കോണ്‍ഗ്രസിന്റെ കയ്യിലാണെന്നത് വള്ളം കളി നടത്തി അപവാദ പ്രചാരണം നടത്തിയവര്‍ക്ക് അറിയാത്തതുമല്ല,അവര്‍ കൂട്ടി ചേര്‍ത്തു.

സ്ത്രീത്വത്തെ അപമാനിക്കുന്ന മതവിദ്വേഷം പരത്തുന്ന വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റ് ഇട്ടതിനെതിരെ പൗരബോധമുള്ള ജനാധിപത്യ ബോധമുള്ള തനിക്കു നിശബ്ദയാകാന്‍ കഴിയുമായിരുന്നില്ല എന്നും വീണ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

വീണ ജോര്‍ജ് എംഎല്‍എയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍