UPDATES

ട്രെന്‍ഡിങ്ങ്

വെജിറ്റേറിയന്‍, നോണ്‍ വെജ് വിഭവങ്ങള്‍, പ്രധാനം ‘ദാല്‍ റൈസിന’; രാഷ്ട്രപതിഭവനിലെ അടുക്കള ഒരുക്കം തുടങ്ങിയത് ചൊവ്വാഴ്ച രാത്രി

കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കൂടുതലായുള്ളതിനാല്‍ ഇവരുടെയടക്കം അഭിരുചികള്‍ പരിഗണിച്ചാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്.

17ാം ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിയ എന്‍ഡിഎയുടെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് എത്തുന്ന വിദേശ രാഷ്ട്ര നേതാക്കള്‍ അടക്കമുള്ള അതിഥികള്‍ക്ക് വിപുലമായ ഭക്ഷ്യ വിഭവങ്ങള്‍ വിളമ്പാന്‍ ഒരുങ്ങി രാഷ്ട്രപതി ഭവന്‍. രാഷ്ട്രപതി ഭവന്‍ വളപ്പിലെ ഫോര്‍കോട്ടിലാണ് 2014ലെ പോലെ ഇത്തവണയും മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.

വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുടെ വൈവിധ്യമാണ്, ഏഴ് മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് അതിഥികളെ കാത്തിരിക്കുന്നത്. ‘ദാല്‍ റൈസിന’യാണ് ഏറ്റവും ശ്രദ്ധേയം എന്നും രാഷ്ട്രപതി ഭവന്‍ കിച്ചന്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കൂടുതലായുള്ളതിനാല്‍ ഇവരുടെയടക്കം അഭിരുചികള്‍ പരിഗണിച്ചാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ പ്രാദേശിക സമയം വച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ സമയം വൈകീട്ട് ഏഴ് മണിക്ക് ശേഷമുള്ള സത്യപ്രതിജ്ഞ ചടങ്ങ് ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ സംബന്ധിച്ച് വൈകിയ സമയത്തുള്ള ഭക്ഷണമായിരിക്കും. ഇക്കാര്യങ്ങളെല്ലാം രാഷ്ട്രപതി ഭവന്‍ പരിഗണിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍