UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിക്കെതിരെ വീണ്ടും വെള്ളാപ്പള്ളി; ശബരിമലയിൽ അക്രമങ്ങള്‍ ഉണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം പാർട്ടിക്ക്

കെ.സുരേന്ദ്രനെതിരെ കേസെടുത്തതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയങ്ങളിൽ ബിജെപിയെ തള്ളിപ്പറഞ്ഞും സർക്കാറിനെ അനുകൂലിച്ചും വീണ്ടും വെള്ളാപ്പള്ളി നടേശൻ. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആത്മീയതയെ ഉപയോഗിച്ചു സമരം നടത്താണ് ചിലർ ശബരിമല വിഷയത്തെ ഉയർത്തിക്കൊണ്ടുവന്നതെന്ന് എസ്എൻ ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ശബരിമലയിലെ അക്രമ സംഭവങ്ങൾക്ക് കാരണമായതിൻ ബിജെപിക്ക് ഒന്നാം  സ്ഥാനമാണെന്നും  വെള്ളാപ്പള്ളി നടേശന്‍ കൊച്ചിയിൽ പറഞ്ഞു.

പ്രശ്നങ്ങള്‍ ഉണ്ടാക്കിയവര്‍ അതു ശബരിമലയാണെന്ന് ഓര്‍ക്കണമായിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശബരിമലയെ ശവപ്പറമ്പാക്കി മാറ്റി. എന്നാൽ സര്‍ക്കാര്‍ ജാഗ്രതയോടെ നേരിട്ടതിനാല്‍ ആത്തരം ശ്രമങ്ങൾ പരാജയപ്പെട്ടെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കേസെടുത്തതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്താനും  അദ്ദേഹം തയ്യാറായി.  യുവതീപ്രവേശവിധി സര്‍ക്കാരിന് ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥുണ്ടാക്കി  വെള്ളാപ്പള്ളി  പറയുന്നു.

അവര്‍ക്ക് കൊല്ലാന്‍ മാത്രമേ അറിയൂ, കിട്ടിയിരുന്നെങ്കില്‍ ഡോ. അംബ്ദേകറേയും അവര്‍ കത്തിച്ചേനെ; സണ്ണി കപിക്കാട് സംസാരിക്കുന്നു

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

തീപ്പൊരി നേതാവിനെ പിടിച്ചകത്തിട്ടിട്ടും നേതൃത്വം തിരിഞ്ഞ് നോക്കിയില്ല: ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍