UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേതൃത്വം തികഞ്ഞ തോൽവിയെന്ന് കെ എം ഷാജി, ചോദ്യം ചെയ്ത് കുഞ്ഞാലിക്കുട്ടി, മുസ്ലീംലീഗ് സംസ്ഥാന സമിതിയിൽ വാക്പോര്

പാര്‍ട്ടി എംപിമാരായ ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും സുപ്രധാന വിഷയങ്ങളിൽ പാർലമെന്‍റിൽ ദുർബലരാകുന്നുവെന്നാണ് കെ എം ഷാജി തുറന്നടിച്ചത്.

അസം, മുത്തലാഖ്, കശ്മീർ – ഈ വിഷയങ്ങളിൽ മുസ്ലീം ലീഗ് ഇടപെടൽ സംബന്ധിച്ച് മുസ്ലിംലീഗ് സംസ്ഥാനസമിതിയോഗത്തിൽ നേതാക്കൾ തമ്മിൽ വാക്ക് പോര്. കെ എം ഷാജി എംഎൽഎയുൾപ്പടെയുള്ള ഒരു വിഭാഗം നേതാക്കളാണ് ദേശീയ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തി രംഗത്തെത്തിയത്. ഇവരെ പ്രതിരോധിച്ച് പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയതോടെയാണ് സംസ്ഥാനസമിതിയോഗത്തിൽ രൂക്ഷമായ വാക്പോര് അരങ്ങേറിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

പാര്‍ട്ടി എംപിമാരായ ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും സുപ്രധാന വിഷയങ്ങളിൽ പാർലമെന്‍റിൽ ദുർബലരാകുന്നുവെന്നാണ് കെ എം ഷാജി തുറന്നടിച്ചത്. നി‍ർണായകമായ വിഷയങ്ങൾ പാർലമെന്‍റിലോ പുറത്തോ ഉയർത്തുന്നതിൽ എംപിമാരും ദേശീയ പരാജയപ്പെട്ടു. ഈ വിഷയങ്ങൾ കത്തിനിന്ന സമയത്താണ് കോഴിക്കോട്ട് ദേശീയ സമിതി യോഗം ചേർന്നത്. എന്നാൽ യൂസസ് കുഞ്ഞിനെ ഭാരവാഹിയാക്കൽ മാത്രമായിരുന്നു നടപടി. സുപ്രധാന വിഷയങ്ങളിൽ ഒരു ചർച്ചയോ നിലപാടെടുക്കലോ ദേശീയ സമിതിയിലുണ്ടായില്ല. അത്തരം ചിന്ത പോലുമുണ്ടായില്ലെന്നും കെ എം ഷാജി ആരോപിച്ചു. ദേശീയനേതാക്കൾക്ക് തിരിച്ചടിയായി ടി എ അഹമ്മദ് കബീറും  കെ എ ഷാജിയ്ക്ക് പിന്തുണ നൽകി.

ദേശീയ രാഷട്രീയ സാഹചര്യം മനസിലാക്കാതെ നേതാക്കൾ വ്യക്തിതാൽപര്യങ്ങളിൽ അഭിരമിക്കുകയാണെന്നും കെ.എം ഷാജി ആരോപിച്ചു. ഈ നില തുടർന്നാൽ ലീഗിന് പകരം മറ്റു പാർട്ടികൾ ഉണ്ടാക്കുമെന്നും ഷാജി മുന്നറിയിപ്പ് നല്‍കി. ഇതിനിടെ പാർലിമെൻറിൽ എന്ത് ഇടപെടലാണ് നടത്തുന്നതെന്ന് കുഞ്ഞാലിക്കുട്ടിയോട് പാർട്ടി സെക്രട്ടറി കെ.എസ് ഹംസയും ചോദിച്ചു. മുത്തലാഖ്, എൻ.ഐ.എ. കശ്മീർ വിഷയത്തിൽ പാർലിമെൻറിൽ പൂർണമായി പരാജയപ്പെട്ടു. കെ.എം.സി.സി തർക്കം പരിഹരിക്കുന്നതിൽ വരുത്തിയ വീഴ്ചയും വിമർശിക്കപ്പെട്ടു.

അതേസമയം, എന്നാൽ കുഞ്ഞാലിക്കുട്ടി കെ എം ഷാജിയെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ  രൂക്ഷമായ വാക്പോരിലേക്ക് നീങ്ങുകയായിരുന്നു. തനിക്കെതിരെ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആരോപണം.

എന്നാൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ളവരുടെ നിലപാടുകളാണ് യോഗത്തില്‍ ശ്രദ്ധേയമായത്. തങ്ങളടക്കമുള്ള പ്രമുഖർ കുഞ്ഞാലിക്കുട്ടിയുടെ കൂടെ നിന്നില്ലെന്നതാണ് പ്രത്യേകത. തർക്കത്തിൽ ഇടപെട്ട് സംസാരിക്കാന്‍ പോലും അവർ തയ്യാറായില്ല. എല്ലാവരും ശാന്തരാകണമെന്നും സീറ്റിൽ ഇരിക്കണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടതെന്നും ഇതോടയാണ് രംഗം തണുത്തതെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ഇന്ന് കോഴിക്കോട്ട് ലീഗ് പ്രവർത്തകസമിതി യോഗം നടക്കുന്ന സാഹചര്യത്തില്‍ പുതിയ തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. നേതൃത്വത്തിനെതിരായ വിമർശനം പ്രവ‍ർത്തക സമിതിയിലും സജീവ ചർച്ചയാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Read: “അച്ഛന്‍ ഒരു സവര്‍ണനായിരുന്നെങ്കില്‍ സ്മൃതിമണ്ഡപങ്ങളുയര്‍ന്നേനെ”; വൈക്കം സത്യാഗ്രഹ നായകനായ ആമചാടി തേവനെ നാം മറക്കുക മാത്രമല്ല, ആ പുലയ നേതാവിന്റെ കല്ലറയും മണ്ണും കയ്യേറുക കൂടി ചെയ്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍