UPDATES

വാര്‍ത്തകള്‍

നടി ജയപ്രദ ബിജെപിയില്‍ ചേർന്നു; അസംഖാനെതിരെ രാംപൂരിൽ മൽസരിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ പ്രവർത്തിക്കുന്നതില്‍ അഭിമാനിക്കുന്നെന്ന് ജയപ്രദ

പ്രശസ്ത നടിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായിരുന്ന ജയപ്രദ ബിജെപിയിൽ ചേര്‍ന്നു. നേരത്തെ ഇവർ പ്രതിനിധീകരിച്ച രാംപൂരിൽ നിന്ന് ജയപ്രദ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. രണ്ട് തവണയാണ് സമാജ്‍വാദി പാര്‍ട്ടി ടിക്കറ്റിൽ രാംപൂരിൽ നിന്ന് ജയപ്രദ രണ്ട് തവണ എംപിയായിട്ടുള്ളത്. ബിജെപിയിലെത്തുന്നതിന് മുൻപ് ടിഡിപി, ആര്‍എൽഡി പാര്‍ട്ടികളിലും ജയപ്രദ അംഗമായിരുന്നു. ജയപ്രദയെ മത്സരിപ്പിച്ചാൽ സീറ്റ് നിലനിര്‍ത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനാണ് ഇവിടെ ജയപ്രദയുടെ എതിര്‍സ്ഥാനാര്‍ഥി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ പ്രവർത്തിക്കുന്നതില്‍ അഭിമാനിക്കുന്നെന്ന് ജയപ്രദ പാർട്ടി പ്രവേശനത്തിന് പിറകെ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ പൊകുരംഗത്തേക്ക് എത്തുന്നത്. ടിഡിപി ടിക്കറ്റിൽ ആന്ധ്രാപ്രദേശിൽ രാജ്യസഭാംഗമായി. തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷ പദവിയും ജയപ്രദ അലങ്കരിച്ചിട്ടുണ്ട്. ഇതിനിടെ പാർട്ടി അധ്യക്ഷനുമായി ഭിന്നത ഉടലെടുത്തതോടെ താരം ടിഡിപി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേക്കേറി.

ഇതോടെ ആന്ധ്രയില്‍നിന്ന് ഉത്തര്‍പ്രദേശിലേക്ക് പ്രവർത്തന മണ്ഡലം മാറ്റിയ അവർ 2004-ലും 2009 വർഷങ്ങളിൽ രാംപുര്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തി. ഇക്കാലയളവിലാണ് എസ്. പി മുതിര്‍ന്ന നേതാവായ അസംഖാന്‍ തന്റെ വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇത് ഏറെ വിവാദമായിരുന്നു. ഇതോടെ നടപടി നേരിട്ട താരം പാര്‍ട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. ഇതിനുപിന്നാലെ ജയപ്രദ അമര്‍സിങിനൊപ്പം ആര്‍എല്‍ഡിയില്‍ ചേര്‍ന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ബിജ്‌നോറില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയും ചെയ്തിട്ടുണ്ട് ജയപ്രദ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍