UPDATES

വൈറല്‍

മേലുദ്യോഗസ്ഥക്കുള്ള കുടിവെള്ളത്തില്‍ തുപ്പി ജീവനക്കാരന്‍; വീഡിയോ വൈറലാകുന്നു

തന്റെ മേലുദ്യോഗസ്ഥയായ ജുഡീഷ്യല്‍ ഓഫിസര്‍ക്ക് നല്‍കാനുള്ള വെള്ളം നിറച്ച ഗ്ലാസിലാണ് വികാസ് ഗുപ്ത എന്ന ക്ലാസ് ഫോര്‍ ജീവനക്കാരന്‍ തുപ്പുന്നത്

മേലുദ്യോഗസ്ഥയ്‌ക്ക് കുടിക്കാനായി നല്‍കിയ വെള്ളത്തില്‍ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ തുപ്പുന്ന വീഡിയോ വൈറലാവുന്നു. മേയ് 22ന് ആഗ്രയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് സാമൂഹുക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തന്റെ മേലുദ്യോഗസ്ഥയായ ജുഡീഷ്യല്‍ ഓഫിസര്‍ക്ക് നല്‍കാനുള്ള വെള്ളം നിറച്ച ഗ്ലാസിലാണ് വികാസ് ഗുപ്ത എന്ന ക്ലാസ് ഫോര്‍ ജീവനക്കാരന്‍ തുപ്പുന്നത്. ഇത് ദൃശ്യങ്ങളില്‍ വ്യക്തവുമാണ്. വീഡിയോ പുറത്തുവന്നതോടെ വികാസ് ഗുപ്തയെ അടിയന്തിര നടപടികളുടെ ഭാഗമായി സസ്‌പെന്റ് ചെയ്തു.

അതേസമയം, കുടിവെള്ളത്തില്‍ തുപ്പിയ സംഭവത്തില്‍ ആഗ്ര ജില്ലാ ജഡ്ജി അന്വേഷണത്തിന് ഉത്തരവിട്ടു. ഒരുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജഡ്ജി പികെ സിങ്ങിന്റെ ഉത്തരവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍