UPDATES

വൈറല്‍

ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും മുസ്ലിം യുവാവിനെ സംരക്ഷിച്ച് പോലിസ് ഓഫീസര്‍; വിഡിയോ വൈറലാവുന്നു

അക്രമാസക്തരായ ജനക്കൂട്ടം യുവതിയെ ആക്രമിക്കുന്ന മറ്റൊരു ദൃശ്യവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. വിശ്വഹിന്ദു പ്രവര്‍ത്തരും, ബജ്‌റംഗദള്‍ പ്രവര്‍ത്താണ് ആക്രമണത്തിന് പിന്നില്‍.

അക്രമാസക്തരായ ആള്‍ക്കൂട്ടത്തില്‍ നിന്നും മുസ്ലിം യുവാവിനെ സംരക്ഷിക്കുന്ന സിഖ് പോലിസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാവുന്നു. ഉത്തരാഖണ്ഡിലെ ഒരു ക്ഷേത്ര പരിസരത്ത് ഹിന്ദു യുവതിയോടൊപ്പം എത്തിയ യുവാവാണ് ആക്രമണത്തിനിരയായത്. പോലിസ് സാന്നിധ്യത്തിലും ജനക്കൂട്ടം യുവാവിനെ ആക്രമിക്കാന്‍ മുതിരുമ്പോള്‍ തന്റെ ശരിരത്തോട് ചേര്‍ത്ത് പിടിച്ച് യുവാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഉത്തരാഗണ്ഡ് പോലിസിലെ ഇന്‍പെക്ടറുടെ ദൃശ്യങ്ങളാണ് സാമുഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിക്രം റാത്തോഡ് എന്ന സിഖ് പോലിസുകാരനാണ് ദൃശ്യങ്ങളിലുള്ളത്.

അക്രമാസക്തരായ ജനക്കൂട്ടം യുവതിയെ ആക്രമിക്കുന്ന മറ്റൊരു ദൃശ്യവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. വിശ്വഹിന്ദു പ്രവര്‍ത്തകരും, ബജ്‌റംഗദള്‍ പ്രവര്‍ത്തകരുമാണ് ആക്രമണത്തിന് പിന്നില്‍.

ക്ഷേത്ര പരിസരത്ത് കണ്ട് ഇരുവരേയും പ്രദേശവാസികള്‍ ചോദ്യം ചെയ്യുകയും യുവാവ് മുസ്ലിം ആണെന്ന വ്യക്തമായതോടെ അക്രമം തുടങ്ങുകയായിരുന്നെന്നും പോലിസ് അറിയിച്ചു. സംഭവം നടന്ന പ്രദേശത്തിന് സമീപത്താണ് ഇരുവരുടേയും കുടുംബങ്ങള്‍ താമസിക്കുന്നതെന്നും പോലിസ് അറിയിച്ചു.

എന്നാല്‍ യുവാവും യുവതിയും പ്രായപൂര്‍ത്തിയായവരാണെന്നും, വീട്ടുകാര്‍ വിലക്കിയിട്ടും യുവാവിനെ കാണാനെത്തിയതായിരുന്നു പെണ്‍കുട്ടിയെന്നും അധികൃതര്‍ വ്യക്തമാക്കി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍