UPDATES

ട്രെന്‍ഡിങ്ങ്

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടങ്ങിയ പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേടെന്ന് വിജിലന്‍സ്; ഉദ്യോഗസ്ഥരേയും കരാറുകാരേയും പ്രതിചേര്‍ത്തേക്കും

കേസെടുത്ത് അന്വേഷണം നടത്താനാണ് വിജിലന്‍സിന്റെ ശുപാര്‍ശ. 2014ല്‍ തുടങ്ങിയ പാലം നിര്‍മ്മാണം ഭൂരിഭാഗവും നടന്നത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്.

ഉമ്മന്‍ ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ എറണാകുളത്തെ പാലാരിവട്ടം മേല്‍പ്പാല  നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേടെന്ന് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കേസെടുത്ത് അന്വേഷണം നടത്താനാണ് വിജിലന്‍സിന്റെ ശുപാര്‍ശ. ഉദ്യോഗസ്ഥരേയും കരാറുകാരേയും പ്രതിചേര്‍ത്തേക്കും. പാലം നിര്‍മ്മാണം പൂര്‍ത്തിയായി രണ്ടര വര്‍ഷത്തിനുള്ളില്‍ തകര്‍ന്നത് വലിയ വിവാദമായിരുന്നു.  പാലം നിര്‍മ്മാണത്തിനുള്ള സിമന്റ് വാങ്ങുന്നതിലടക്കം ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ട്. 2014ല്‍ തുടങ്ങിയ പാലം നിര്‍മ്മാണം ഭൂരിഭാഗവും നടന്നത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2016 ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 442 മീറ്റര്‍ നീളമുള്ള പാലം ഉദ്ഘാടനം ചെയ്തത്.

പാലാരിവട്ടം മേല്‍പ്പാലത്തിന് സംഭവിച്ച തകരാറിന്റെ പശ്ചാത്തലത്തില്‍ പാലം നിര്‍മാണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ നടത്തുകയാണെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അറിയിച്ചിരുന്നു. പാലം നിര്‍മാണത്തില്‍ അപാകത കാണിക്കുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കുന്ന കാര്യം നിയമ വകുപ്പുമായി ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

ALSO READ: പാലാരിവട്ടം മേല്‍പ്പാലം; ഡിസൈനിംഗ് മുതല്‍ പാളിച്ച, പോയത് ജനത്തിന്റെ പണം, ഇനി തുറക്കാന്‍ മൂന്നുമാസമെടുക്കും, അതുവരെ ദുരിതവും ജനത്തിന്

പാലത്തിന്റെ രൂപകല്‍പ്പനയില്‍ തൊട്ട് പാളിച്ചകളുണ്ടെന്നാണ് ഐഐടി വിഗ്ദര്‍ പറയുന്നത്. ഇതേ പാളിച്ചയാണ് നിര്‍മാണത്തിലും സംഭവിച്ചത്. ഗുണനിലവാരമില്ലാത്ത നിര്‍മാണപ്രവര്‍ത്തനമാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ നടന്നത്. പാലത്തിന്റെ തൂണുകള്‍ക്കും ഗര്‍ഡറുകള്‍ക്കും ഐഐടി സംഘം തകരാര്‍ കണ്ടെത്തി. നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ട്. തൂണുകളുടെ നിര്‍മാണത്തില്‍ തന്നെ ഈ വീഴ്ച്ചകള്‍ സംഭവിച്ചിരിക്കുന്നു. റോഡിലെ ടാറിംഗ് ഇളകി പോകാനും ഗര്‍ഡറുകള്‍ക്കും തൂണുകള്‍ക്കും തകരാര്‍ സംഭവിച്ചതും ഇതുമൂലമാണ്.

മദ്രാസ് ഐഐടി റിപ്പോര്‍ട്ട്, പൊതുമരാമത്തിന്റെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ പ്രാഥമിക റിപ്പോര്‍ട്ട് – ഇവയിലെല്ലാം പറയുന്നത് നിര്‍മാണത്തില്‍ ഗുരുതരമായ അപാകതകള്‍ ഉണ്ടായിട്ടുണ്ടെന്നാണ്. മാനദണ്ഡങ്ങള്‍ പലതും ഒഴിവാക്കി കൊണ്ട് ധൃതിപിടിച്ച് പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചതോ കോണ്‍ട്രാക്റ്റിംഗ് കമ്പനി സാമ്പത്തിക ലാഭത്തിനു വേണ്ടി ചെലവ് ചുരുക്കി നിര്‍മാണം നടത്തിയതോ ആണ് ഈ അപാതകകള്‍ക്ക് കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍