UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കയ്യില്‍ കണക്കില്‍പ്പെടാത്ത പണം; വിജിലന്‍സ് സംഘത്തെ കണ്ട് വില്ലേജ് ഓഫീസര്‍ ഇറങ്ങി ഓടി

പേഴ്‌സിലെ പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ഉമ്മറിനായില്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഓഫിസിലെ രജിസ്റ്ററിലും അദ്ദേഹം ഒപ്പുവച്ചിരുന്നില്ല.

കണക്കില്‍ പെടാത്ത പണം കയ്യിലിരിക്കേ വിജിലന്‍സിനെ കണ്ട വില്ലേജ് ഓഫിസര്‍ ഓഫിസില്‍ നിന്നും ഇറങ്ങി ഓടി. ഓഫിസ് വിട്ട് പോയ ഓഫിസറെ പോലിസ് ഓടിച്ചിട്ട് പിടി്കൂടുകയായിരുന്നു. ഇയാളുയുടെ പക്കല്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തിയെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. മലപ്പുറം നിലമ്പൂരിലായിരുന്നു സംഭവം. കരുളായി വില്ലേജ് ഓഫിസില്‍ സാധാരണ പരിശോധയക്കെത്തിയ വിജിലന്‍സ് സംഘത്തെ കണ്ടതോടെ വില്ലേജ് ഓഫീസര്‍ ബിപി ഉമ്മര്‍ ഇറങ്ങിയോടി. വിജിലന്‍സ് സിഐ മനോജ് പറയട്ടയുടെ നേതൃത്വത്തിലുളള സംഘം ഓഫിസില്‍ കയറിയതോടെ ബിപി ഉമ്മര്‍ ഓഫിസ് വിട്ട് ഓടുകയായിരുന്നു. എന്നാല്‍ പുറത്തുണ്ടായിരുന്ന മറ്റ് ഓഫിസര്‍മാര്‍ ഇയാളെ ഓടിച്ചിട്ട് പിടിക്കുകയും ചെയ്തു.

ഇതിനിടെ വില്ലേജ് ഓഫിസറുടെ മേശയ്ക്കടിയില്‍ നിന്നും അദ്ദേഹത്തിന്റെ പേഴ്‌സ് കണ്ടെടുത്തു. പേഴ്‌സില്‍ 7600 രൂപ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും പേഴ്‌സ് തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ വീണ്ടും ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ പേഴ്‌സിലെ പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ഉമ്മറിനായില്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഓഫിസിലെ രജിസ്റ്ററിലും അദ്ദേഹം ഒപ്പുവച്ചിരുന്നില്ല. നേരത്ത വ്യാജ ഒപ്പു പതിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത കേസില്‍ ബിപി ഉമ്മര്‍ നടപടി നേരിട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍