UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു

2018ലെ എക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരം മുംബയ് കോടതിയാണ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേയിലാണ് കോടതി ഇത്തരത്തില്‍ പ്രഖ്യാപിച്ചത്.

വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേയ്ക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ പടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന ബിസിനസുകാരനാണ് വിജയ് മല്യ. 2018ലെ എക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരം മുംബയ് കോടതിയാണ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേയിലാണ് കോടതി ഇത്തരത്തില്‍ പ്രഖ്യാപിച്ചത്.

100 കോടിക്ക് മുകളിലുള്ള തട്ടിപ്പ് നടത്തി ഇന്ത്യ വിട്ടവരാണ് പുതിയ എക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്നത്. വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയിലധികം വായ്‌പെയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യയെ തിരിച്ചയയ്ക്കാന്‍ (എക്‌സ്ട്രാഡിഷന്‍) യുകെ കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. നിലവില്‍ ജാമ്യത്തിലാണ് മല്യ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍