UPDATES

ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ബംഗാളിലെ ഭാത്പാരയില്‍ വീണ്ടും സംഘര്‍ഷം

മുന്‍ കേന്ദ്ര മന്ത്രി എസ് എസ് അലുവാലിയ, സത്യപാല്‍ സിംഗ്, ബിഡി രാം എന്നീ മൂന്ന് ബിജെപി നേതാക്കളാണ് ഇന്ന് ഇവിടെ സന്ദര്‍ശനം നടത്തിയത്.

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. കൊല്‍ക്കത്തയ്ക്ക് സമീപം ഭാത്പാരയില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ വലിയ സംഘര്‍ഷമുണ്ടായ നോര്‍ത്ത് കൊല്‍ക്കത്തയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരത്തുള്ള പ്രദേശമാണ് ഭാത്പാര. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുന്‍ കേന്ദ്ര മന്ത്രി എസ് എസ് അലുവാലിയ, സത്യപാല്‍ സിംഗ്, ബിഡി രാം എന്നീ മൂന്ന് ബിജെപി നേതാക്കളാണ് ഇന്ന് ഇവിടെ സന്ദര്‍ശനം നടത്തിയത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം നാടന്‍ ബോംബുകളും കല്ലുകളും എറിഞ്ഞു. പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി.

ബിജെപി പ്രതിനിധി സംഘം പാര്‍ട്ടി അധ്യക്ഷനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കും. ബിജെപി പ്രവര്‍ത്തകര്‍ “ജയ് ശ്രീരാം” വിളികളുമായാണ് ഇവരെ സ്വീകരിച്ചത്. ഭാത്പാരയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും പരസ്പരം ആരോപങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇന്ന് സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രതിനിധി സംഘങ്ങളും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇരു പാര്‍ട്ടികളും കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അര്‍ജ്ജുന്‍ സിംഗ് ബിജെപിയിലേയ്ക്ക് പോയി ഇവിടെ ലോക്‌സഭയിലേയ്ക്ക് മത്സരിച്ച് ജയിച്ചിരുന്നു. ബാരക്പൂര്‍ ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമാണ് ഭാത്പാര. തൃണമൂല്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന മുന്‍ കേന്ദ്ര മന്ത്രി ദിനേഷ് ത്രിവേദിയെ ആണ് അര്‍ജ്ജുന്‍ സിംഗ് ഇവിടെ പരാജയപ്പെടുത്തിയത്. ഭാത്പാരയില്‍ നിന്ന 18 കിലോമീറ്റര്‍ അകലെയുള്ള അംദാംഗയില്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയിലെത്തിയ പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതായി ബിജെി ആരോപിക്കുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഭാത്പാരയിലും സംഘര്‍ഷം രൂക്ഷമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍