UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ അക്രമങ്ങൾ; കേന്ദ്രം റിപ്പോർട്ട് തേടി

കേരളത്തിലെ സാഹചര്യങ്ങള്‍ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നതെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തുടങ്ങി അക്രമങ്ങളിൽ തുടരുന്ന കേരളത്തിലെ ഹർത്താൽ അക്രമങ്ങളെ കുറിച്ച് കേന്ദ്ര സർക്കാർ വിശദീകരണം തേടി. സംസ്ഥാനതത്തെ അക്രമ സാഹചര്യങ്ങൾ ഉടന്‍ നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു. കേരളത്തിലെ സാഹചര്യങ്ങള്‍ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നതെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചു.

യുവതീ പ്രവേശനത്തിന് പിന്നാലെ ജനുവരി 2 ന് ആരംഭിച്ച സംസ്ഥാനത്തെ അക്രമങ്ങൾ ബിജെപി സിപിഎം സംഘര്‍ഷങ്ങളിലേക്ക് വഴിമാറുകയും പരസ്പരം ബോംബേറിലേക്ക് ഉൾപ്പെടെ നീങ്ങുകയുമായിരുന്നു. നിലവിൽ ഹര്‍ത്താല്‍ അക്രമങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് 1286 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 3178 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  37,979 പേരെ പ്രതിയാക്കിയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരിൽ 487 പേര്‍ റിമാന്റിലാണ് 2691 പേര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ല തിരിച്ചുള്ള കണക്ക് താഴെ പറയുന്ന പ്രകാരമാണ്. (ജില്ല, കേസുകളുടെ എണ്ണം, പ്രതികളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 28, 1201, 44, 17, 27 തിരുവനന്തപുരം റൂറല്‍ – 74, 1166, 98, 6, 92 കൊല്ലം സിറ്റി -65, 2600, 47, 36, 11 കൊല്ലം റൂറല്‍ – 46, 1021, 70, 5, 65 പത്തനംതിട്ട – 77, 1601, 110, 25, 85 ആലപ്പുഴ- 80, 2526, 328, 12, 316 ഇടുക്കി – 82, 640, 234, 17, 217 കോട്ടയം – 42, 1541, 133, 11, 122 കൊച്ചി സിറ്റി – 32, 1171, 236, ഒന്ന്, 235 എറണാകുളം റൂറല്‍ – 48, 3019, 250, 79, 171 തൃശ്ശൂര്‍ സിറ്റി – 66, 3097, 199, 47, 152 തൃശ്ശൂര്‍ റൂറല്‍ – 57, 3337, 149, 12, 137 പാലക്കാട് – 166, 4946, 410, 84, 326 മലപ്പുറം – 47, 1537, 170, 19, 151, കോഴിക്കോട് സിറ്റി – 66, 3763, 134, 26, 108 കോഴിക്കോട് റൂറല്‍ – 32, 748, 47, 17, 30 വയനാട് – 20, 190, 54, 23, 31 കണ്ണൂര്‍ – 169, 998, 304, 33, 271 കാസര്‍ഗോഡ് – 89, 2877, 161, 17, 144.

 

(ഫോട്ടോ കടപ്പാട് ഇന്ത്യൻ എക്സ്പ്രസ്)

സംഘപരിവാർ ഹർത്താൽ ഇംപാക്റ്റ്; ദേശീയ പണിമുടക്കിന് കടകൾ അടപ്പിക്കില്ലെന്ന് സിഐടിയു

കണ്ണൂരിലെ ഈ ഗ്രാമത്തിന്റെ വിദൂരസ്മരണകളില്‍ പോലും ജനജീവിതം സ്തംഭിപ്പിച്ച ഒരു ഹര്‍ത്താല്‍ ദിനം ഇല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍