UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്‍ക്കത്തയ്ക്ക് സമീപം അക്രമം: 17കാരനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

ബോംബേറും വെടിവയ്പുമുണ്ടായി. പൊലീസ് വെടി വച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ കൊല്‍ക്കത്തയ്ക്ക് സമീപമുണ്ടായ അക്രമത്തില്‍ 17കാരനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. കൊല്‍ക്കത്തയില്‍ നിന്ന് 30 കിലോമീറ്റര്‍ അപ്പുറം ഭാത്പാരിയിലാണ് സംഭവം. ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ ഇവിടെ വലിയ തോതില്‍ അക്രമം നടന്നിരുന്നു. ബോംബേറും വെടിവയ്പുമുണ്ടായി. പൊലീസ് വെടി വച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദ്രുതകര്‍മ്മ സേനയെ (റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്) വിന്യസിച്ചിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് ആണ് അക്രമത്തിന് ഉത്തരവാദികളെന്നും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിവരങ്ങള്‍ ധരിപ്പിക്കുമെന്നും ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു. പാനിപുരി വിറ്റിരുന്ന 17 വയസുകാരന്‍ രാംബാബു ഷായാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍