UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലഭാസ്‌കറിന്റെ ലക്ഷ്മി അതിജീവിക്കുന്നു; ഫേസ്ബുക്ക് ലൈവില്‍ സ്റ്റീഫന്‍ ദേവസ്സി

കഴിഞ്ഞ ദിവസം കണ്ണുതുറന്ന അവര്‍ക്ക് ഇന്നലെ പൂര്‍ണമായും ബോധം തിരിച്ചുകിട്ടിയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയെന്ന് റിപോര്‍ട്ട്. തിങ്കളാഴ്ചയോടെ ഇവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം കണ്ണുതുറന്ന അവര്‍ക്ക് ഇന്നലെ പൂര്‍ണമായും ബോധം തിരിച്ചുകിട്ടിയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വെന്റിലേറ്റര്‍ ഉപകണങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി പറയുന്നു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് ലൈവിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിയുടെയും മരണവിവരം ഇതുവരെ ലക്ഷ്മിയെ അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ബാലുവിനെയും കുഞ്ഞിനെയും തിരക്കുന്നുണ്ടെങ്കിലും വിവരമറിയിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് ഇവര്‍. മരണവിവരം ആരോഗ്യത്തെ ബാധിക്കുമെന്ന ഡോക്ടര്‍മാരുടെ ആശങ്കയും തടമാവുകയാണ്.

കഴിഞ്ഞയാഴ്ച തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റത്. കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ബാലഭാസ്‌കറിന്റെ ഏക മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ രണ്ടാം തിയ്യതി ബാലഭാസ്‌കളും മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ഡ്രൈവറും സുഹൃത്തുമായ അര്‍ജ്ജുന്‍ന്റെ ആരോഗ്യ നിലയിലും പുരോഗതിയുണ്ട്.

‘നിനക്കായ് തോഴി പുനര്‍ജനിക്കാം’ സംഗീതം പോലെ ബാലഭാസ്‌കറിന്റെ പ്രണയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍