UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഒരിക്കലും മദ്യപിച്ചിട്ടില്ല, ഇനി മദ്യപിക്കുകയുമില്ല’, അപകീർത്തിപ്പെടുത്താന്‍ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി: ടി സിദ്ദിഖ്

വീഡിയോ പ്രചരിപ്പിക്കുന്നവരോട് സഹതാപമാണ്. കുടുംബസമേതമുള്ള യാത്ര മദ്യപാനയാത്രയാക്കി മാറ്റാൻ സഖാക്കൾക്കല്ലാതെ പറ്റില്ല

കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുള്ള മരുഭൂമി യാത്രയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങൾ അപകീർത്തിപ്പെടുത്താൻ ഉപോഗിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്. സിദ്ദിഖിന്റെ ഭാര്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇടത് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി ടി സിദ്ധീഖ് രംഗത്തെത്തിയത്. നിജസ്ഥിതി ബോധിപ്പിക്കുന്നെന്ന പേരിൽ തന്റെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സിദ്ദിഖ് ആരോപണങ്ങൾ നിഷേധിക്കുന്നതും, തെളിയിക്കാൻ ഇടത് പ്രവര്‍ത്തകരെ വെല്ലുവിളിക്കുന്നതും.

ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും, മോശക്കാരാക്കാനും സി പി ഐ എം തുനിഞ്ഞിറങ്ങിയാൽ അതിനു വഴങ്ങാൻ എന്നെ കിട്ടില്ലെന്ന് കുറിപ്പോടെയാണ് സിദ്ധിഖ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. 20ന് പുലര്‍ച്ചയാണ് ദുബയിലെത്തുന്നത് ചില സംഘടനകളുടെ ക്ഷണപ്രകാരമാണ് യാത്ര. ധൃതിപിടിച്ച പരിപാടികളാണ് ഈ ദിവസം ഉണ്ടായിരുന്നത്. കുടുംബം തനിക്ക് മുന്നേ ദുബായില്‍ എത്തിയിരുന്നു. അന്ന് വൈകീട്ടാണ് കുടുംബത്തെയും കൂട്ടി ഡെസർട്ട് സഫാരിക്ക് പോയത്. ഏറ നേരം യാത്രചെയ്താണ് മരുഭൂമിയുടെ ഉള്ളിലെത്തുന്നത്. ശക്തമായ കാറ്റാണ് അവിടെ ഉണ്ടായിരുന്നത്.

അവിടെ വച്ച് ലഘുഭക്ഷണം കഴിച്ചിരുന്നു. പിന്നീട് കുറേ സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ആ വിഡിയോ. ഡെസേർട്ടിൽ തങ്ങൾ ഓടിക്കളിക്കുകയും ചെയ്തിരുന്നു. മണലിൽ ചുവട് കിട്ടാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ ദൃശ്യങ്ങാണ് താൻ മദ്യപിച്ചെന്നു, കഴിഞ്ഞ ബ്രാന്റ് എതെന്നും ഉൾപ്പെടെ ചോദിച്ച് കൊണ്ട് പ്രചരിക്കുന്നത്.

ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നവരോട് സഹതാപമാണ് തനിക്ക്. കുടുംബസമേതമുള്ള യാത്ര മദ്യപാന യാത്രയാക്കി മാറ്റാൻ സഖാക്കൾക്കല്ലാതെ പറ്റില്ല. കാരണം അതിന് അത്രയും തൊലിക്കട്ടിവേണം. താൻ ജീവിതത്തിൽ ഇന്നുവരെ മദ്യപിച്ചിട്ടില്ല. ഇനി മദ്യപിക്കാനും ഉദ്ദേശിക്കുന്നില്ല. മദ്യപാനിയാക്കി കാണിക്കാനുള്ള കമ്യൂണിസ്റ്റ് സഹപ്രവര്‍ത്തകരുടെ ശ്രമങ്ങളെ തള്ളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ലെന്നും. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ പ്രവർത്തകരെ വെല്ലുവിളിക്കുന്നു. തിരിച്ച് നാട്ടിലെത്തിയാൽ പോലീസിൽ പരാതി നൽകുമെന്നും ടി സിദ്ധിഖ് വീഡിയോയിൽ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍