UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

തിരുവനന്തപുരത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും

പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം വിലയിരുത്തി. പ്രശസ്ത വൈറോളജിസ്റ്റ് വില്യം ഡബ്ല്യൂ ഹാളിനെ സീനിയര്‍ അഡ്വൈസറായി നിയമിച്ചിട്ടുണ്ട്. 

തിരുവനന്തപുരം തോന്നയ്ക്കലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി 2020 ജനുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം വിലയിരുത്തി. 

രോഗനിര്‍ണയത്തിനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇറക്കുമതി ലൈസന്‍സുള്ള സ്ഥാപനമെന്ന നിലയ്ക്ക് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ഇറക്കുമതിച്ചുമതല. ആറുമാസത്തിനുള്ളില്‍ രോഗനിര്‍ണയ സൗകര്യം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പ്രഗത്ഭ ശാസ്ത്രജ്ഞന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമനം വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. പ്രശസ്ത വൈറോളജിസ്റ്റ് വില്യം ഡബ്ല്യൂ ഹാളിനെ സീനിയര്‍ അഡ്വൈസറായി നിയമിച്ചിട്ടുണ്ട്. 

ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദ്വേഷ്ടാവ് എം.സി.ദത്തന്‍, പ്രൈവറ്റ് സെക്രട്ടറി ആര്‍.മോഹന്‍, ശാസ്ത്രസാങ്കേതിക വകുപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് കെ.പി.സുധീര്‍, മെമ്പര്‍ സെക്രട്ടറി എസ്.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍