UPDATES

ട്രെന്‍ഡിങ്ങ്

ട്രംപിന്റെ ഭീഷണി നിഴലില്‍ മോദി-പുടിന്‍ കൂടിക്കാഴ്ച ഇന്ന്

അന്‍പത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ള കരാറില്‍ മോദിയും പുടിനും ഒപ്പുവെക്കും

രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് പ്രധാന മന്ത്രിയുടെ ഡല്‍ഹി 7, ലോക് കല്ല്യാണ്‍ മാര്‍ഗിലുള്ള വസതിയിലെത്തിയ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്തുകൊണ്ട് സ്വാഗതം ചെയ്തു.

പ്രസിഡന്റ് പുടിന് ഇന്ത്യയിലേക്ക് സ്വാഗതം, ഇന്ത്യ റഷ്യ ബന്ധത്തിന് മുതല്‍ക്കൂട്ടാവട്ടെ സന്ദര്‍ശനമെന്നും മോദി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇംഗ്ലീഷിലും റഷ്യനിലുമായിരുന്നു ട്വീറ്റ്. ഇന്നു നടക്കുന്ന ഇന്ത്യ റഷ്യ ഉഭയ കക്ഷി ചര്‍ച്ചയിലും ഇരു നേതാക്കളും പങ്കെടുക്കും. ഒരു വര്‍ഷത്തിനിടെ ഇത് മുന്നാം തവണയാണ് മോദി പുടിന്‍ കൂടിക്കാഴ്ച നടത്തുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ അന്‍പത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ള കരാറില്‍ മോദിയും പുടിനും ഒപ്പുവെക്കും. റഷ്യന്‍ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയാല്‍ ഇന്ത്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന യുഎസ് ഭീഷണി നിലനില്‍ക്കെയാണ് റഷ്യയുമായി വന്‍ ഇന്ത്യ വന്‍ ഇടപാടിന് ഒരുങ്ങുന്നത്. റഷ്യയുടെ Almaz Central Design Bureau വികസിപ്പിച്ചെടുത്ത ഒരു മിസൈല്‍ പ്രതിരോധ സംവിധാനമാണ് S-400 Triumph. റഷ്യന്‍ സേനയുടെ എസ് 300പി, എസ്200 എന്നീ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പകരമാവുന്നതാണ്. ചൈന ഉയര്‍ത്തുന്ന ഭീഷണികള്‍ എസ് 400 പ്രതിരോധ സംവിധാനം കൊണ്ട് നേരിടാനാണ് ഇടപാടിലൂടെ ഇന്ത്യ ലക്ഷ്യമാക്കുന്നതെന്നാണ് വിലയിരുത്തല്‍.  വിമാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള വ്യോമ ലക്ഷ്യങ്ങളെയും 30 കിലോമീറ്റര്‍ ഉയരത്തിലും 400 കിലോമീറ്റര്‍ ദൂരത്തിലും നിന്ന് ലക്ഷ്യംവെക്കാന്‍ S-400 സംവിധാനത്തിനാകും.

ഫ്രാന്‍സുമായുള്ള റാഫേല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നെന്ന് ആരോപണങ്ങള്‍ കത്തിനില്‍ക്കെയാണ് റഷ്യയുമായിമറ്റൊരു വലിയ പ്രതിരോധ ഇടപാടിന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

പുടിന്‍ ഇന്നെത്തുന്നു; ചൈനീസ് ഭീഷണി S-400 മിസൈല്‍ കൊണ്ട് പ്രതിരോധിക്കാന്‍ ഇന്ത്യ; കരാറിനെ കുറിച്ച് അറിയേണ്ടതെല്ലാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍