UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ കുഞ്ഞുങ്ങളുടെ ദുരിതം കാണു; എൻഡോസൾഫാൻ ദുരിതബാധിതനെ മടിയിലെടുത്ത് വിഎം സുധീരൻ

പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി വിഎം സുധീരൻ പറഞ്ഞു.

എൻഡോസൾഫാൻ ദുരിത ബാധിതരായ കുട്ടികളുമായി അമ്മമാർക്ക് സമരത്തിറങ്ങേണ്ടി വന്നത് അവരുടെ ഗതികേട് കൊണ്ടാണെന്ന് മുന്‍ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ. വിഷയത്തിൽ സർക്കാറിനെ പൂർണമായി കുറ്റപ്പെടുത്താനാവില്ലെന്നാണ് തന്റെ നിലപാടെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉദ്യോഗസ്ഥരുടെ കാര്യക്ഷമമല്ലാത്ത ഇടപെടലാണ് ഇവരുടെ ദുരിതം വർധിപ്പിച്ചതെന്നും അരോപിച്ചു.

മാറിമാറി വരുന്ന സര്‍ക്കാരുകൾ നിരവധി പ്രവർത്തനങ്ങളാണ് ദുരിത ബാധിതർക്ക് വേണ്ടി നടപ്പാക്കിയത്. എന്നാൽ പലപ്പോഴും ഇത് അർഹരായവരിലേക്ക് എത്താതിരുന്നത് ഉദ്യോഗസ്ഥരുടെ ഇടപെടൽ മുലമാണെന്നും അദ്ദേഹം പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ സങ്കടയാത്രയിൽ‌ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിത ബാധിതരോടൊപ്പം നിൽക്കുന്ന നിലപാടാണ് താൻ എന്നും സ്വീകരിച്ചത്. യുഡിഎഫ് സർക്കാർ ഭരിച്ചിരുന്ന കാലത്തും ഇതിന് മാറ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി വിഎം സുധീരൻ പറഞ്ഞു. വിഎം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ടവരെ ഒഴിവാക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു വിഎം സുധീരൻ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം കുഞ്ഞുങ്ങള്‍ തങ്ങള്‍ക്കു മുന്നേ മരിച്ചു പോകണമെന്ന് പ്രാര്‍ത്ഥിക്കുന്ന നിര്‍ഭാഗ്യവതികളായ അമ്മമാര്‍ ഇപ്പോള്‍ ‘പ്രശ്‌നമായി’ മാറിയോ ശൈലജ ടീച്ചറേ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍