“ഗൗരിയമ്മ അതിനെ ഏത് രീതിയില്‍ വീക്ഷിച്ചാലും, ചെറുത്തുനില്‍പ്പിന്റെ മുന്നണിയില്‍ ഇപ്പോഴും അവര്‍ പടച്ചട്ട അഴിച്ചുവെച്ചിട്ടില്ല”.
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ എവിടെ എത്തിപ്പെട്ടാലും കെആര്‍ ഗൗരിയമ്മ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കനല് ഉള്ളില്‍ കരുതുന്നയാളാണ് എന്ന് വിഎസ് അച്യുതാനന്ദന്. ഗൗരിയമ്മയുടെ വീക്ഷണം ഏത് തരത്തിലായാലും ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ചെറുത്തുനില്‍പ്പുകളുടെ മുന്നണിയില്‍ അവര്‍ പോരാട്ടത്തിന്റെ പടച്ചട്ട ഇപ്പോളും അഴിച്ചുവച്ചിട്ടില്ലെന്നും വിഎസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിഎസ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ഗൗരിയമ്മയുടെ 100ാം പിറന്നാള്‍ ആഘോഷത്തിന് നേരിട്ടെത്തി ആശംസയറിയിക്കാന്‍ അനാരോഗ്യം മൂലം സാധിക്കാതിരുന്ന വിഎസ്, കഴിഞ്ഞ ദിവസം മകന് അരുണ്‍ കുമാറിനൊപ്പം ആലപ്പുഴ ചാത്തനാട്ടെ വീട്ടിലെത്തി ഗൗരിയമ്മയെ സന്ദര്‍ശിച്ചിരുന്നു. പഴയ സഹപ്രവര്‍ത്തകരായ ഇരു കമ്മ്യൂണിസ്റ്റ് നേതാക്കളും രാഷ്ട്രീയപ്രവര്ത്തനത്തിലെ അനുഭവങ്ങളും വ്യക്തിപരമായ കാര്യങ്ങളും തമാശകളും പങ്കുവച്ചിരുന്നു.