UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎസിന്റെ ബിൽ മടക്കി മുഖ്യമന്ത്രി, തിരിച്ചയച്ചത് ധനമന്ത്രി അംഗീകരിച്ച ഫയൽ

വിഎസിനും യാത്രകളിൽ സഹായികളെ ഒപ്പം കൂട്ടാൻ അവകാശമുണ്ടെന്നായിരുന്നു ഭരണപരിഷ്കാര വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ജി.കമലവർധന റാവു ധനവകുപ്പിനോടു ശുപാർശ ചെയ്തത്.

സംസ്ഥാന ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്റെ സഹായികളുടെ യാത്രചിലവ് സംബന്ധിച്ച ഫയൽ തിരിച്ചയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഎസിനൊപ്പം പലതവണ യാത്ര ചെയ്ത രണ്ടു സഹായികളുടെ വിമാന ടിക്കറ്റ് തുക അനുവദിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി ഉത്തരവിട്ടു. ധനവകുപ്പും ധനമന്ത്രിയും അംഗീകരിച്ച ഫയലാണ് മുഖ്യമന്ത്രി മടക്കിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കാബിനറ്റ് പദവിയുള്ള ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ പദവിയുള്ള  വിഎസിനെ അനുഗമിച്ചു വിമാന യാത്ര ചെയ്ത പേഴ്സനൽ സ്റ്റാഫിലെ ജി.ഉദയകുമാർ, കെ.എൻ.സുഭഗൻ എന്നിവരുടെ വിമാന ടിക്കറ്റിനു ചെലവായ 88,327 രൂപ സംബന്ധിച്ച ഫയലാണ് വിവാദമായത്.  മന്ത്രിയുടെ പദവിയിലുള്ള വിഎസിനും യാത്രകളിൽ സഹായികളെ ഒപ്പം കൂട്ടാൻ അവകാശമുണ്ടെന്നായിരുന്നു ഭരണപരിഷ്കാര വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ജി.കമലവർധന റാവു ധനവകുപ്പിനോടു ശുപാർശ ചെയ്തത്.  ഇതിന്റെ അടിസ്ഥാനത്തിൽ പണം അനുവദിക്കാമെന്നു പ്രിൻസിപ്പൽ സെക്രട്ടറി ഫയലിൽ കുറിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കും അംഗീകരിച്ചു. എന്നാൽ, ‘പരിഗണിക്കേണ്ടതില്ലെന്നു’ രേഖപ്പടുത്തി മുഖ്യമന്ത്രി ഫയൽ മടക്കിയെന്നാണ് റിപ്പോർട്ട്.

നേരത്തെ വിഎസിന്റെ 2 ഡ്രൈവർമാർക്കും ഒരു ഓഫിസ് അസിസ്റ്റന്റിനും 7500 രൂപ യൂണിഫോം അലവൻസ് അനുവദിക്കണമെന്ന ഭരണ പരിഷ്കാര കമ്മീഷൻ സെക്രട്ടറിയുടെ ശുപാർശയും സർക്കാർ തള്ളിയിരുന്നു. മന്ത്രിമാരുടെ ഡ്രൈവർമാർക്കും ഓഫിസ് അസിസ്റ്റന്റിനും സർക്കാർ വർഷം 2500 രൂപ യൂണിഫോം അലവൻസ് അനുവദിക്കുന്നുണ്ട് ഇതിന് സമാനമായ തുകയായിരുന്നു  ഭരണ പരിഷ്കാര കമ്മീഷൻ സെക്രട്ടറിയുടെ ശുപാർശ ചെയ്തിരുന്നത്.

കോഴിക്കോടിന് ഇനി അങ്ങനെയൊരു ചരിത്രമില്ല; 150 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ പൊളിച്ചു നീക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍