UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീ വിരുദ്ധരും സവർണ മേധാവിമാരും ഇടത് മുന്നണിയില്‍ വേണ്ട: വിഎസ്

വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല എൽഡിഎഫ് എന്നും അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു.

ഇടതുമുന്നണി വിപുലീകരണത്തിലെ അസംതൃപ്തി പരസ്യമാക്കി മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ. സവർണ മേധാവിത്വവുമുള്ളവർ ഇടത് മുന്നണിയില്‍ വേണ്ടെന്നും, വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല എൽഡിഎഫ് എന്നും അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു.

സ്ത്രീ വിരുദ്ധരാണ് മുന്നണിലെത്തിയവരെന്നും അദ്ദേഹം പറയുന്നു. ബാലകൃഷ്ണപ്പിള്ളയുടെ കേരളാ കോൺഗ്രസ് ബി യെ ഇടതുമുന്നണിയുടെ ഭാഗമാക്കിയതിനെ പരോക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് പൊതുചടങ്ങിലായിരുന്നു ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ കുടിയായ വിഎസിന്റെ  പ്രതികരണം.

അതേസമയം, ശബരിമല വെച്ച് വർഗീയ സംഘർഷം ഉണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കേരളം യുപി അല്ലെന്ന് ബിജെപി നേതാക്കൾ ഓർക്കണമെന്ന് പറഞ്ഞ വിഎസ് ബിജെപിയുടെ സമരം ജനങ്ങൾ ഗൗനിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

എം പി വിരേന്ദ്രകുമാറിന്‍റെ ലോക് താന്ത്രിക് ജനതാദള്‍, ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ ഉൾപ്പെടുത്തി എൽഡിഎഫ് വിഫുലമാക്കിയതിന്റെ പിറകെയാണ് വിഎസിന്റെ പ്രതികരണം.

“ഞാന്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തി അഞ്ചു മിനുട്ടാകുന്നതിനു മുമ്പേ സംഘപരിവാറുകാരും അവിടെയെത്തി; ഈ വിവരമൊക്കെ എവിടെ നിന്നാണ് ചോരുന്നത്?”

ആ സ്ത്രീകളുടെ വിരൽത്തുമ്പിലെ മഷി പറഞ്ഞില്ലെങ്കിൽ പിന്നെ കടകംപള്ളിയുമില്ല, പിണറായിയുമില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍