UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മരിച്ചുപോയ സ്ത്രീയുടെ പേരില്‍ അഹാസ്യം പ്രചരിപ്പിക്കുന്നത് ഭ്രാന്താണ്’; പന്തളം അമ്മയുടെ പേരിലുള്ള കുറിപ്പിനെ വിമര്‍ശിച്ച് വിടി ബല്‍റാം

സൈബര്‍ നിയമങ്ങളുപയോഗിച്ച് കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം അന്തരിച്ച പന്തളം അമ്മയുടെ പേരില്‍ ശബരിമലയുമായി ബന്ധിപ്പിച്ച് പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ‘പന്തളം അമ്മ’യുടെ ശാപവാക്കുകള്‍ ഭക്തരുടെ അടുത്ത സൈക്കോളജിക്കല്‍ മൂവ് ആണെന്ന എഴുത്തുകാരി ശാരാദക്കുട്ടിയുടെ പോസ്റ്റിന് പിറകെയാണ് വിടി ബല്‍റാം കൂടി രംഗത്തെത്തിയത്. ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എംഎല്‍എയുടെ കുറിപ്പ്.

മരിച്ചുപോയ ഒരു പാവം സ്ത്രീയുടെ പേരില്‍ ഇങ്ങനെ അപഹാസ്യമായ ശാപവചനങ്ങള്‍ ഫോട്ടോഷോപ്പില്‍ എഴുതിപ്പിടിപ്പിക്കുകയാണ്.
പരിഹാസ കഥാപാത്രമാക്കുന്നവര്‍ക്കെതിരെ സൈബര്‍ നിയമങ്ങളുപയോഗിച്ച് കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരം നടപടികള്‍ ഭ്രാന്താണെന്നും ്അദ്ദേഹം പറയുന്നു.

”എന്റെ മകന്‍ ഇരിക്കുന്ന പുണ്യസ്ഥാനം കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ഏഴു തലമുറ ഗതി പിടിക്കാതെ പോട്ടെ” എന്നാണ് പന്തളം അമ്മയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററിലെ വാക്കുകള്‍. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവര്‍ ഗതി പിടിക്കില്ലെന്നും  പോസ്റ്റില്‍
കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇതെന്തൊരു ഭ്രാന്താണിത്!
മരിച്ചുപോയ ഒരു പാവം സ്ത്രീയുടെ പേരിൽ ഇങ്ങനെ അപഹാസ്യമായ ശാപവചനങ്ങൾ ഫോട്ടോഷോപ്പിൽ എഴുതിപ്പിടിപ്പിച്ച് അവരെ എല്ലാവർക്കും മുമ്പിൽ പരിഹാസ കഥാപാത്രമാക്കുന്നവർക്കെതിരെ സൈബർ നിയമങ്ങളുപയോഗിച്ച് കേസെടുക്കാൻ പോലീസ് തയ്യാറാകണം.

‘അമ്മയെന്നതിന് ചതിയുടെ കൂടി ഗന്ധമുണ്ടെന്നു തിരിച്ചറിഞ്ഞ ഒരനാഥപ്പയ്യന്റെ പേരിലാണ് ഈ ശാപവാക്കുകൾ’; ‘പന്തളം അമ്മ’യോട് ശാരദക്കുട്ടി

ശബരിമല: നടപ്പാക്കാനാകുന്ന വിധികള്‍ മാത്രം പറഞ്ഞാല്‍ മതി; സുപ്രിംകോടതിയെ വെല്ലുവിളിച്ച് അമിത് ഷാ

‘കളി’ തുടങ്ങിക്കഴിഞ്ഞു; ആദ്യ ‘ഇര’ സ്വാമി സന്ദീപാനന്ദ ഗിരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍