UPDATES

യുവതിയുടെ പരാതി വ്യാജമെന്ന് പോലീസ്, വടക്കാഞ്ചേരി പീഡനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചു

സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതി.

സിപിഎം പ്രാദേശിക നേതാവായ നഗരസഭാ കൗൺസിലർ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനക്കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. യുവതിയുടെ പരാതി വ്യാജമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടികൾ അവസാനിപ്പിക്കുന്നത്. ആഭ്യന്തര വകുപ്പ് വടക്കാഞ്ചേരി എംഎൽഎ അനില്‍ അക്കരയ്ക്കെ് നല്‍കിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. വിവരാവകാശ നിയമ പ്രകാരമാണ് മറുപടി.

സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതി. പരാതിക്കാരിയുടെ ഭര്‍ത്താവും ആരോപണവിധേയരും തമ്മിലെ സാമ്പത്തിക ഇടപാടുകളാണ് ലൈംഗിക പീഡന പരാതിയിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.

2016 ആഗസ്തിലാണ് ജയന്തന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വടക്കാഞ്ചേരി സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. 2016 നവംബർ ഒന്നിന് യുവതി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തോടെയായിരുന്നു വടക്കാഞ്ചേരി പീഢനക്കേസിന്റെ തുടക്കം. രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ നടന്നതെന്നും പൊലീസ് അന്ന് കേസ് മുക്കിയെന്നും വാർത്താ സമ്മേളനത്തിൽ യുവതി ആരോപിച്ചിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി നുണപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തി.

എന്നാൽ, പിന്നീട് പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം പ്രഹസനമായിരുന്ന് അനിൽ അക്കര എം.എൽ.എ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍