UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമേഠിയിൽ രാഹുൽ ഗാന്ധിക്ക് പരാജയ ഭീതി: കോടിയേരി ബാലകൃഷ്ണൻ

തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ അത്മവിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസിന്റെ നീക്കം

രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുന്നത് ഭീഷണിയാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ അത്മവിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസിന്റെ നീക്കം മാത്രമാണ് വയനാട്ടിലേതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഹുൽ ഗാന്ധി വരുന്നതോടെ മറ്റ് മണ്ഡലങ്ങളിൽ പ്രചാരണങ്ങൾ എളുപ്പമാവും. എന്നാൽ അമേഠിയിൽ പരാജയ ഭീതിമൂലമാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്നതെന്നും കോടിയേരി ആരോപിച്ചു.

രാഹുൽ‌ ഗാന്ധിയുടെ മൽസരിക്കുമെന്ന് വ്യക്തമായതോടെ  മൽസര രംഗത്തുനിന്നും പിൻമാറുകയാണെന്ന്   ടി സിദ്ദീഖ് അറിയിച്ചു. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വയനാട് ജില്ലക്ക് അനന്തമായ വികസന സാധ്യതകളാണ് തുറക്കുക. യുഡിഎഫ് പ്രവർത്തർ അദ്ദേഹത്തിന്റെ മികച്ച വിജയത്തിനായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഇതിലും വലിയ അംഗീകാരം കിട്ടാനില്ല,തനിക്ക് അഭിമാനമാണ്. രാജ്യത്തിന് പ്രധാനമന്ത്രിയെ നൽകാൻ വയനാടിന് ലഭിക്കുന്ന അസുലഭ അവസരമാണ് കൈവന്നിരിക്കുന്നതെന്നും ടി സിദ്ദീഖ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍