UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോവാദികള്‍ ബന്ധികളാക്കിയ ഇതര സംസ്ഥാന തൊഴിലാളികളില്‍ മുന്നാമനും രക്ഷപ്പെട്ടു; തണ്ടര്‍ബോള്‍ട്ട് തിരിച്ചിലിന്

തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലെ തൊഴിലാളികളാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ മാവോവാദികളുടെ പിടിയിലായത്.

വയനാട് മേപ്പാടിയില്‍ മാവോവാദികള്‍ ബന്ധികളാക്കിയ മൂന്ന്‌ ഇതര സംസ്ഥാന തൊഴിലാളികള്‍ രക്ഷപ്പെട്ടു. തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലെ തൊഴിലാളികളാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ മാവോവാദികളുടെ പിടിയിലായത്. പിടിയിലായ രണ്ട് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ട് എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെയോടെ മുന്നാമനും രക്ഷപ്പെടുകയായിരുന്നു. ബംഗാള്‍ സ്വദേശിയായ അലാവുദ്ദീനാണ് അവസാനം രക്ഷപ്പെട്ട തൊഴിലാളി.

സ്ത്രി ഉള്‍പ്പെട്ട നാലംഗ സംഘമാണ് തടവിലാക്കിയതെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ വെളിപ്പെടുത്തയതായി റിപോര്‍ട്ടുകള്‍ പറയുന്നു.
തൊഴിലാളികള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് എസ്റ്റേറ്റ് അധികൃതരാണ്‌ പൊലീസിന് വിവരം കൈമാറിയത്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, മാവോവാദികള്‍ക്കായി തണ്ടര്‍ബോള്‍ട്ട് വനത്തില്‍ ഉടന്‍ വനത്തില്‍ ആരംഭിക്കമെന്നാണ് വിവരം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍