UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുൽ ഗാന്ധി കോഴിക്കോടെത്തി, കവളപ്പാറ സന്ദർശിച്ചേക്കും

വയനാട്ടിൽ ഉൾപ്പെടെയുള്ള ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് രാഹുൽ ഗാന്ധി കേരളത്തിൽ എത്തി. കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ മലപ്പുറത്തെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും സന്ദർശിക്കും. വയനാട് എം.പിയെന്ന നിലയിൽ മലപ്പുറം, വയനാട് കളക്ട്രേറ്റുകളിൽ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും. തിങ്കളാഴ്ച രാഹുൽ വയനാട് സന്ദർശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. രാഹുൽ ഉടൻ കവളപ്പാറയിലേക്ക് തിരിക്കുമെന്നാണ് വിവരം.

അതേസമയം മലപ്പുറം ജില്ലയിലെ കവളപ്പാറ, കോട്ടക്കുന്ന്, വയനാട് പുത്തുമല ,കോഴിക്കോട് വേളം എന്നിവിടങ്ങളില്‍ നിന്നു അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തി. സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരണം 69 ആയി. മലപ്പുറം നഗരത്തിലെ കോട്ടക്കുന്നിൽ ഉരുൾപൊട്ടലിൽ കാണാതായ മൂന്നംഗകുടുംബത്തിലേതെന്നു കരുതുന്ന രണ്ടു പേരുടെ മൃതദേഹം മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി.

നേരത്തെ മലപ്പുറം കവളപ്പാറയിൽ രണ്ടും പുത്തുമലയിൽ ഒരാളുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇവിടങ്ങളില്‍ മണ്ണിനടിയിൽ പെട്ടവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. പുത്തുമലയിൽ ഏഴു പേരെയും കവളപ്പാറയിൽ 52 പേരെയുമാണ് ഇനി കണ്ടെത്താനുള്ളത്.

അമ്പിട്ടാന്‍പൊട്ടിയില്‍ എന്താണ് സംഭവിച്ചത്? വാര്‍ത്തകളിലെ സത്യമറിയാതെ നെഞ്ചിടിപ്പോടെ പ്രവാസികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍