UPDATES

ട്രെന്‍ഡിങ്ങ്

വയനാടിനെ കൈവിടാതെ കേരളം, ദുരിതാശ്വാസത്തിന് ചുരം കയറിയത് 128 ടണ്‍ അരിയും മറ്റ് അവശ്യസാധനങ്ങളും

ഇതിന് പുറമെയാണ് സാനിട്ടറി നാപ്കിൽ മുതൽ കുട്ടകള്‍ക്കുള്ള പഠനോപകരണങ്ങൾ, മരുന്നുകൾ എന്നിവയുടെ കണക്ക്.

മഴക്കെടുതി വലിയ ദുരിതം വിതച്ച വയനാട്ടിലെ ജനയെ പിന്തുണച്ച് കേരളം. ദുരിത ബാധിതരെ സഹായിക്കാൻ ഒരു ജനത ഒന്നിച്ചപ്പോൾ ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിലെത്തിയത് 128 ടണ്‍ അരി. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ മൂന്നു താലൂക്കുകളിലായി സജ്ജീകരിച്ച കളക്ഷന്‍ സെന്ററുകളില്‍ ഇതുവരെയുള്ള കണക്ക് മാത്രമാണിത്.

അരിക്ക് പുറമെ പത്ത് ടണ്ണിലധികം പഞ്ചസാരയും 5793 കിലോഗ്രാം റവയും ദുരിതബാധിതര്‍ക്കായി വിവിധ ജില്ലകളില്‍ നിന്നുമായി ചുരം കയറിയെത്തി. കൂടാതെ (കിലോ ഗ്രാം) അവില്‍ 2114, അരിപ്പൊടി 1014, ഗോതമ്പ് പൊടി 5176.5, മൈദ 237, പരിപ്പ് 2900.5, ചെറുപയര്‍ 5034.5, ഉഴുന്ന് 2517, ഗ്രീന്‍പീസ് 375, വന്‍പയര്‍ 3275 എന്നിലയു ക്യാംപുകളിലെത്തിയിരുന്നു.

ഇതിന് പുറമെയാണ് സാനിട്ടറി നാപ്കിൽ മുതൽ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങൾ, മരുന്നുകൾ എന്നിവയുടെ കണക്ക്. 1064 പെട്ടി ആവശ്യ മരുന്നുകളാണ് ജില്ലയിലേക്കെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 18649 പുസ്കകങ്ങളും, പേന 4092, പെന്‍സില്‍ 2907, ബാഗ് 1003, വാട്ടര്‍ബോട്ടില്‍ 322, കുട 347, ഇന്‍സ്ട്രുമെന്റ് ബോക്‌സ് 525 എന്നിവയും വ്യക്തികളും സംഘടനകളുമടക്കം ലഭ്യമാക്കി. വീട്ടുപകരണങ്ങള്‍, പച്ചക്കറികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും വിവിധ തരത്തിലുള്ള വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, ക്ലീനിങ് സാധനങ്ങള്‍, ചെരുപ്പുക എന്നിവയും ആവശ്യത്തിന് അനുസരിച്ച് ജില്ലയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.ഈ ഔദ്യോഗിക കണക്കുകൾക്ക് പുറമെ വിവിധ സന്നദ്ധ സംഘനകൾ നേരിട്ടും പലയിടങ്ങളിലും അവശ്യസാധനങ്ങൾ ഉള്‍പ്പെടെ വിതരണം നടത്തിയിരുന്നു.

അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും വിതരണം ചെയ്ത അവശ്യവസ്തുക്കളില്‍ ബാക്കി വന്നവ നിലവിൽ വിതരണത്തിനായി വിവിധ കളക്ഷന്‍ സെന്ററുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസ്, മാനന്തവാടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലാണ് കളക്ഷന്‍ സെന്ററുകളുളളത്. സാധനങ്ങള്‍ ശേഖരിക്കാനും തരംതിരിച്ച് ക്യാമ്പുകളില്‍ എത്തിക്കാനും ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും കളക്ഷന്‍ സെന്ററുകളില്‍ രാപ്പകല്‍ പ്രയത്നം തുടരുകയാണ്.

Also Read- ഒടുവില്‍ ഭരണകൂടവും ജനപ്രതിനിധികളും കണ്ണ് തുറക്കുന്നു; നാല് പതിറ്റാണ്ട് കാലത്തെ ദുരിതത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓമനക്കുട്ടന്റെ അംബേദ്കര്‍ ഗ്രാമം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍