UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനം; മോദിക്ക് ലോക നാടക ദിനാശംസകൾ: രാഹുൽ ഗാന്ധി

രാജ്യത്തെ യഥാർഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്

സുപ്രധാന പ്രഖ്യാപനമെന്ന പേരിൽ ഇന്ത്യ വലിയ ബഹിരാകാശ, പ്രതിരോധ നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്തതിന് പിറകെ ശാത്രജ്ഞൻമാരെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മികച്ച നേട്ടമാണ് ഡിആര്‍ഡിഒ കൈവരിച്ചത്. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ കുറിച്ച് അഭിമാനം കൊള്ളുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ശാസ്ത്രജ്ഞരെ അഭിനന്ദിച്ചതിന് പിറകെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രിയെ ട്രോളാനും കോണ്‍ഗ്രസ് അധ്യക്ഷൻ തയ്യാറായി. പ്രധാനമന്ത്രിക്ക് അന്താരാഷ്ട്ര നാടക ദിനാശംസകൾ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ രാജ്യത്തെ യഥാർഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് പ്രധാനമന്ത്രി ശ്രമിക്കുന്നത്  ആരോപിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ശേഷമായിരുന്നു അഖിലേഷിന്റെ വിമര്‍ശനം.


;

ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയതായിട്ടായിരുന്നു പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് അറിയിച്ചത്. യുഎസിനും റഷ്യക്കും ചൈനയ്ക്കും മാത്രമാണ് ഈ സാങ്കേതി വിദ്യ ഉണ്ടായിരുന്നത്. ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച് മൂന്ന് മിനുട്ടിനകം ഇന്ത്യന്‍ മിസൈല്‍ ഉപഗ്രഹം തകര്‍ത്തു. തദ്ദേശീയമായി വികസപിച്ച എ സാറ്റ് മിസൈലാണ് ഇന്ത്യ വിക്ഷേപിച്ചതെന്നും മോദി വ്യക്തമാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍