UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയിൽ ചാടിയ യുവതികളെ ഇനിയും കണ്ടെത്താനിയില്ല, അവസാനം ഫോണ്‍ ചെയ്ത യുവാവിനെ ചോദ്യം ചെയ്ത് പോലീസ്

ഇവരെക്കുറിച്ച് ഒരു സൂചനയും പൊലിസിന് കിട്ടിയിട്ടില്ല.

അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയായ ശില്പയും മോഷണകേസ് പ്രതിയായ സന്ധ്യയും ജയില്‍ചാടിയത് ജാമ്യമെടുക്കാൻ പണമില്ലാത്തിനാലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ രക്ഷപ്പെട്ട ഇരുവരെയും ഇതുവരെ കണ്ടത്താനായിട്ടില്ല. എന്നാൽ രണ്ട് പേരുടെയും വീടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പോലീസ് അന്വേഷണത്തിന് പുറമെ ജയിൽ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. ഇവര്‍ എവിടെയാണെന്നതിനെക്കുറിച്ച് ഒരു സൂചനയും പൊലിസിന് കിട്ടിയിട്ടില്ല.

ഒരേ സെല്ലിലായിരുന്നു ശില്പയും സന്ധ്യയും കഴിഞ്ഞിരുന്നത്. ഇവര്‍‌ക്കൊപ്പം കഴിഞ്ഞിരുന്ന മറ്റൊരു തടവുകാരി നൽകിയ വിവരങ്ങൾ പ്രകാരമാണ് ഇരുവരും ജയിൽ ചടാൻ പദ്ധതിയിട്ടിരുന്നതായി അറിയിഞ്ഞത്. ജാമ്യമെടുക്കാന്‍ പണമില്ലെന്നും ജയില്‍ ചാടാതെ മറ്റ് വഴിയില്ലെന്നും ഇവര്‍ സഹതടവുകാരിയോട് പറഞ്ഞിരുമെന്നാണ് സഹ തടവുകാരി നൽകിയ മൊഴിയെന്നാണ് റിപ്പോര്‍ട്ടുകൾ.

അടുക്കളത്തോട്ടത്തിലെ ശുചിമുറിക്ക് സമീപത്തുള്ള മുരിങ്ങ മരത്തിലൂടെയാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് വിലയിരുത്തൽ. ജയിലിലെത്തിയ പോലീസ് നായയും ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള നീക്കമായിരുന്നു നടത്തയത്. ഈ ഭാഗത്തെ മതിലിന് ഉയരക്കുറവ് കണ്ടെത്തിയത് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിന് ഒടുവിലായിരുന്നെന്നാണ് വിലയിരുത്തൽ. എന്നാൽ പതിവിലും ഉയരമുള്ള മതിൽ രണ്ട് സ്ത്രീകൾ ചാടികടന്നതെങ്ങനെ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. അതിനിടെ പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതിനിടെ, ജയിലിൽ നിന്നും രക്ഷപ്പെടുന്നതിന് മുൻപ് ശില്‍പ സുഹൃത്തിനെ ജയിലില്‍ നിന്ന് വിളിച്ചിരുന്നതായി വിവരമുണ്ട്. ഒരു രൂപ കോയിനിട്ട് വിളിക്കാവുന്ന ജയിലിലെ ഫോണില്‍ നിന്നാണ് ഇവര്‍ ഇയാളുമായി ബന്ധപ്പെടുന്നത്. ഇയാളെ ചോദ്യം ചെയ്യന്നതിനായി പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. രക്ഷപ്പെട്ട ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജിലെ എസ് എടി ആശുപത്രിക്ക് സമീപത്ത് എത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി.

തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍, നഗരൂര്‍ പൊലീസ് സ്റ്റേഷനുകളിലെ റിമാന്റ് പ്രതികളാണ് ഇവര്‍. പാങ്ങോട് സ്വദേശിയായ ശില്‍പ ജോലിക്ക് നിന്ന വീട്ടിലെ ഉടമയുടെ മോതിരം മോഷ്ടിച്ചെന്ന കുറ്റത്തിനാണ് ജയിലിൽ കഴിയുന്നത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് വര്‍ക്കല സ്വദേശി സന്ധ്യ അറസ്റ്റിലായതാണ്. ദരിദ്രമായ കുടുംബ പശ്ചാത്തലമാണ് ഇരുവരുടെയും.

രഘുറാം രാജന്‍ മുതല്‍ വിരാല്‍ ആചാര്യ വരെ; മോദിയെ ഉപേക്ഷിച്ചുപോയ 5 സാമ്പത്തിക വിദഗ്ദര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍