UPDATES

വാര്‍ത്തകള്‍

ബംഗാള്‍: സിപിഎം വിട്ട എംഎൽഎ ബിജെപി സ്ഥാനാർഥി; എതിരാളി തൃണമൂലിൽ ചേർന്ന കോൺഗ്രസ് എംപി

ഖഗൻ മുർമു മാൽഡയാണ് ബിജെപി സ്ഥാനാർഥി. മൗസം ബേനസിർ നൂറിനെയാണ് ടിഎംസി പോരാട്ടത്തിനിറക്കിയിരിക്കുന്നത്.

വ്യത്യസ്തമാണ് പശ്ചിമ ബംഗാളിലെ മാൽഡ നോർത്ത് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം. ഭരണകക്ഷിയായ തൃണമൂൽ‌ കോൺഗ്രസും ബിജെപിയും മാൽഡ നോർത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളാണ് ഇവിടത്തെ തിരഞ്ഞെടുപ്പിനെ വേറിട്ട് നിർത്തുന്നത്. എംഎൽഎ ആയിരിക്കെ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ഖഗൻ മുർമു മാൽഡയാണ് ഇവിടെ പാർട്ടിയുടെ സ്ഥാനാർഥി. എന്നാൽ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേക്കേറിയ മൗസം ബേനസിർ നൂറിനെയാണ് ടിഎംസി പോരാട്ടത്തിനിറക്കിയിരിക്കുന്നത്.

ബംഗാളിൽ ഒരു തിരിച്ച് വരവിന് ശ്രമിക്കുന്ന സി.പി.എമ്മിന് കനത്ത തിരിച്ചടിയായിരുന്നു ഹബീബ്പുരിൽ നിന്നുള്ള എം.എൽ.എ. ഖഗേൻ മുർമുവിന്റെ ബി.ജെ.പി. പ്രവേശം. മാൽഡ ജില്ലയിലെ പട്ടികവർഗ സംവരണ സീറ്റായ ഹബീബ്പുരിൽനിന്ന് തുടർച്ചയായി മൂന്നുവട്ടം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു മുർമു. എന്നാൽ മാർച്ച് ആദ്യവാരത്തിൽ ഇദ്ദേഹം ബിജെപിയുടെ ഭാഗമാവുകയായിരുന്നു. മാർച്ച് 10 നടന്ന ചടങ്ങിലായിരുന്നു തൃണമൂൽ കോൺഗ്രസ്, സി.പി.എം, കോൺഗ്രസ് എന്നീ പാർട്ടികളിൽനിന്നുള്ള മൂന്നു ജനപ്രതിനിധികൾ ബി.ജെ.പി.യിൽ ചേർത്. ഭോൽപുർ എം.പി. തൃണമൂൽ കോൺഗ്രസിലെ അനുപം ഹസ്ര, കോൺഗ്രസ് എം.എൽ.എ. ദുലാൽ ചന്ദ്ര ബാർ എന്നിവരും ഖഗേൻ മുർമു വിനൊപ്പം പാർട്ടിയുടെ ഭാഗമായിരുന്നു.

അതേസമയം, ബംഗാളിൽ നിന്നുള്ള കോൺഗ്രസ് എംപിയായിരുന്നു തൃണമുൽ ടിക്കറ്റിൽ മാൽഡ നോർത്തിൽ മൽസരിക്കുന്ന മൗസം ബേനസിർ നൂർ. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച എ.ബി.എ. ഗനി ഖാൻ ചൗധരിയുടെ മരുമകളാണ് മൗസം. രണ്ടുതവണ മാൾഡയിൽനിന്ന് എം.പി.യായിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്ക്കെ ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു പാർട്ടി എം.പി.യുടെ കൂറുമാറ്റം. 39-കാരിയായ മൗസം മുഖ്യമന്ത്രി മമതാ ബാനർജിയെ സന്ദർശിച്ച് ശേഷം പാർട്ടി പ്രവേശനം പ്രഖ്യാപിക്കുകയായിരുന്നു.

അതിനിടെ, ലോക്സസഭാ തിരഞ്ഞെടുപ്പിലേക്ക് ബംഗാളിൽ നിന്നുള്ള പട്ടികയെ ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി. മറ്റ് പാർട്ടികളിൽ നിന്നും അടുത്തിടെ മാത്രം ബിജെപിയിലെത്തിയവർക്ക് സീറ്റ് നൽകിയതിലെ പ്രതിഷേധമാണ് പ്രശ്നങ്ങളുടെ തുടക്കം. ടിക്കറ്റ് നിഷേധിക്കപ്പെട്ടതിന് പിറകെ ബിജെപി വിടാൻ ഒരുങ്ങുകയാണ് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് രാജ് കമൽ പതക്ക്. ഇദ്ദേഹം രാജിക്കത്ത് നല്‍കിയതായും റിപ്പോർട്ടുകള്‍ പറയുന്നു. ബംഗാളിലെ പട്ടികയിൽ ഭുരിഭാഗവും പുതുമുഖങ്ങളാണെന്നതും മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് 2014ൽ ബിജെപി വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ 23 സീറ്റുകളിൽ വിജയിക്കാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ ബംഗാളിലെ 23 സ്ഥാനാർത്ഥികളും പുതുമുഖങ്ങളാണ്. 18 പുതുമുഖങ്ങളാണ് ഇത്തവണ ടിഎംസി ടിക്കറ്റിൽ മൽസരിക്കുന്നത്.

© “കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍