UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യത, ഭീമന്‍ തിര

ഇന്ന് തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും , പുതുച്ചേരി, വടക്കന്‍ തമിഴ്‌നാട് തീരത്തും തെക്കന്‍ ആന്ധ്ര തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.

കേരളത്തില്‍ ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കേരള തീരത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ ഇന്ന് രാത്രി 11.30 വരെ 2.5 മീറ്റര്‍ മുതല്‍ 2.8 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. കേരളതീരത്തെ കാറ്റിന്റെയും തിരമാലയുടെയും സാഹചര്യം പരിഗണിച്ചു കൊണ്ട് കേരളതീരത്ത് അടുത്ത 12 മണിക്കൂറില്‍ ചെറിയ യാനങ്ങളുമായി മത്സ്യ ബന്ധനം നടത്തുന്നത് ഒഴിവാക്കണം.

ഇന്ന് തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും , പുതുച്ചേരി, വടക്കന്‍ തമിഴ്‌നാട് തീരത്തും തെക്കന്‍ ആന്ധ്ര തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. മെയ് 1 മുതല്‍ 3 വരെ മധ്യപടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ആന്ധ്ര തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. മെയ് 2 മുതല്‍ 4 വരെ വടക്കുപടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷ, പശ്ചിമ ബംഗാള്‍ തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.

ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടന്ന് അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തിച്ചേരണമെന്ന് നിര്‍ദ്ദേശമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍